മാന്നാർ: കളിക്കുന്നതിനിടയിൽ ഷാൾ കഴുത്തിൽ കുരുങ്ങി എട്ടുവയസുകാരി മരിച്ചു. ചെറുകോൽ കാരാഴ്മ പടിഞ്ഞാറ് കരൂക്കാട്ടിൽ പടീറ്റതിൽ ഓമനക്കുട്ടൻ നായരുടെ മകൾ വൈഷ്ണവി (അമ്മു-8) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.
വീടിന്റെ പ്രധാന കിടപ്പുമുറിയിലെ ജനാലയിൽ ഷാൾ കെട്ടി കളിക്കുന്നതിനിടയിലായിരുന്നു അപകടമുണ്ടായതെന്ന് കരുതുന്നു. മുറ്റം അടിക്കുന്നന്നതിനിടയിൽ മാതാവ് കുട്ടിയെ വിളിച്ചു. കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് മുറിയുടെ ജനാലകളും വാതിലും അടഞ്ഞുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ജനാലയുടെ ചില്ല് പൊട്ടിച്ച് നോക്കിയപ്പോഴാണ് ഷാൾ കഴുത്തിൽ കുരുങ്ങിക്കിടക്കുന്ന നിലയിൽ കുട്ടിയെ കണ്ടത്.
മാതാവിന്റെ നിലവിളി കേട്ടെത്തിയ പ്രദേശവാസികൾ വാതിൽ തകർത്ത് കുട്ടിയെ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെന്നിത്തല ചെറുകോൽ പുത്തൻകോട്ടയ്ക്കകം എം.ഡി.എൽ.പി സ്കൂളിലെ നാലാംക്ളാസ് വിദ്യാർത്ഥിനിയാണ് . പിതാവ് ഓമനക്കുട്ടൻ നായർ ജമ്മുകാശ്മീരിൽ സൈനികോദ്യോഗസ്ഥനാണ്. മാതാവ്: ഷൈലശ്രീ. സഹോദരൻ: വൈശാഖ്

Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment