ആലുവ: കുടിവെള്ളം ചോദിച്ചെത്തിയ ബാലനെ കള്ളനെന്നാരോപിച്ച് വീട്ടുടമ അടിച്ച് വീഴ്‌ത്തി. ആലുവ പട്ടേരിപ്പുറം പുത്തൻവീട്ടിൽ അല്ലിയുടെ മകൻ ശക്തി(9) യ്ക്കാണ് മർദ്ദനമേറ്റത്. ചെവിക്കല്ല് പൊട്ടിയ ശക്തിയെ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവത്തിൽ ആലുവ പുളിഞ്ചോട് നടുകുടിവീട്ടിൽ അലക്സാണ്ടറി (60) നെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച മൂന്ന് മണിയോടെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. പുളിഞ്ചോട് കല്ലുകടവിൽ അല്ലിയും ശക്തിയും കുളിക്കാനെത്തിയതായിരുന്നു. അമ്മ തുണി അലക്കുന്പോൾ മകന് ദാഹിച്ചു. അമ്മ പറഞ്ഞതനുസരിച്ചാണ് സമീപത്തെ അലക്‌സാണ്ടറുടെ വീട്ടിൽ ശക്തി വെള്ളത്തിനായി പോയി. സമയം ചോദിക്കാനും അമ്മ നിർദ്ദേശിച്ചിരുന്നു. ഗേറ്റ് തുറന്ന് ശക്തി വീട്ടിൽ കയറിയപ്പോൾ ആരെയും കണ്ടില്ല. മുറ്റത്തുണ്ടായിരുന്ന പൈപ്പിൽ നിന്ന് വെള്ളം കുടിച്ചശേഷം വീട്ടുടമയെ വിളിച്ചു. പുറത്തുവന്ന അലക്‌സാണ്ടറിനോട് സമയം ചോദിച്ച ശക്തിയുടെ ഇടതു കരണത്ത് ആഞ്ഞടിക്കുകയായിരുന്നു.
അടിയുടെ ആഘാതത്തിൽ ശക്തിയുടെ ചെവിക്കല്ല് പൊട്ടി രക്തം വന്നു. മകനെ കാണാത്തതിനെ തുടർന്ന് അല്ലി വന്നപ്പോൾ അലക്‌സാണ്ടറിന്റെ വീട്ടുമുറ്റത്ത് തളർന്നിരിക്കുകയായിരുന്നു. പൊതുപ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും സഹായത്തോടെ ആശുപത്രിയിലെത്തിച്ചു. പരിസരവാസികൾ അലക്‌സാണ്ടറിനെ സാർ എന്നാണ് വിളിക്കുന്നത്. ശക്തി ചേട്ടാ എന്ന് വിളിച്ചത് ഇഷ്‌ടപ്പെടാത്തതാണ് മർദ്ദനത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ആലുവ നസ്രത്ത് സ്കൂളിലെ നാലാം ക്ളാസ് വിദ്യാർത്ഥിയാണ് ശക്തി.
പ്രതിക്കെതിരെ ജുവനൈൽ ജസ്‌റ്റിസ് ആക്‌ട് പ്രകാരം നടപടി സ്വീകരിച്ചതായി എസ്.ഐ പി.ഐ. ഫൈസൽ പറഞ്ഞു.

Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment