മതേതര പാര്‍ട്ടിയായ ലീഗിനെതിരെ ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടാവുന്ന പ്രചരണങ്ങള്‍ സഹിക്കാവുന്നതിലപ്പുറമാണ്. ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കുള്ള അതൃപ്തി കോണ്‍ഗ്രസിന്റെ സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട് എന്നാണറിയുന്നത്. ഇതുസംബന്ധിച്ച് തുടര്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. ഈ ചര്‍ച്ചകളിലെ തീരുമാനത്തെ തുടര്‍ന്ന് ഭാവി തീരുമാനങ്ങള്‍ ലീഗ് കൈക്കൊള്ളും - ഇ.ടി പറഞ്ഞു.
യു.ഡി.എഫിലെ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ നിലപാട് ഞങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മുസ്ലിംലീഗ്-കോണ്‍ഗ്രസ് ബന്ധവും യു ഡി എഫ് ബന്ധവും പതിറ്റാണ്ടുകളുടെ പഴക്കമുള്ളതാണ്. ഈ നിലപാട് തുടരണമെങ്കില്‍ കോണ്‍ഗ്രസും ലീഗുമടക്കം എല്ലാവരും ചിന്തിക്കണം. ഇതുസംബന്ധിച്ച്എന്തുതീരുമാനമെടുക്കാനും കോണ്‍ഗ്രസിന് കോണ്‍ഗ്രസിന്റേയും ലീഗിന് ലീഗിന്റെയും സ്വാതന്ത്ര്യമുണ്ട് എന്നായിരുന്നു ഞങ്ങളുടെ നിലപാട്. അതില്‍ ഉറച്ചുനില്‍ക്കുന്നു.
മുസ്ലിംലീഗിനെ ലക്ഷ്യമിട്ട് കഴിഞ്ഞ കുറെ കാലമായി അനാവശ്യമായി നടന്നുവരുന്ന ദുഷ്പ്രചരണങ്ങള്‍ അവസാനിപ്പിച്ചേ പറ്റൂ. തികഞ്ഞ മതേതര വ്യവസ്ഥിതിയില്‍ നിലകൊള്ളുന്ന മുസ്ലിംലീഗിനെതിരെ ഏതെങ്കിലും വിധം വിഭാഗീയതയുടെ കുറ്റം ചുമത്തുന്ന പ്രചരണങ്ങള്‍ സഹിക്കാവുന്നതിലുമപ്പുറമാണ്. ഇക്കാര്യം മുസ്ലിംലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ തമ്മില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വം സ്ഥിതിഗതികളും ഞങ്ങളുടെ വികാരവും ഉള്ക്കൊണണ്ടിട്ടുണ്ടെന്നാണ് മനസ്സിലായത്.
കോണ്‍ഗ്രസുമായി യു.ഡി.എഫിലെ ഇതര കക്ഷികള്‍ക്കും കോണ്ഗ്രസിനകത്തുതന്നെയും പ്രശ്നങ്ങളുണ്ട്. പുതിയ ചില സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ലീഗിന് പരാതിയുണ്ട്. അവ പൂര്‍ണമായി പരിഹരിക്കണം. അല്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ല. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് സംസ്ഥാന - കേന്ദ്ര നേതൃത്വങ്ങള്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളെ ആശ്രയിച്ചായിരിക്കും ലീഗ് ഇനിയുള്ള കാര്യങ്ങള്‍ തീരുമാനിക്കുക. - ഇ.ടി പറഞ്ഞു.
സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങള്‍ യു.ഡി.എഫിലുണ്ടെന്നും ഇ.ടി പറഞ്ഞു. സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒട്ടേറെ ജനോപകാരപ്രദമായ കാര്യങ്ങള്‍ ജനമനസ്സുകളിലേക്കെത്തിക്കുന്നതിനു കഴിയാത്ത വിധം പ്രതിസന്ധികളുണ്ട്. ഈ അവസ്ഥക്ക് സ്ഥായിയായ പരിഹാരമുണ്ടാക്കാതെയും യു ഡി എഫിന്റെ ഘടകകക്ഷികള്‍ തമ്മിലോ കക്ഷികള്‍ക്ക് അകത്ത് തന്നെയോ ഉള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാതെയും ചെറുതും വലുതുമായ എല്ലാ കക്ഷികളുടെയും പരാതികളില്‍ തീരുമാനമാക്കാതെയും മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. - ഇ.ടി വ്യക്തമാക്കി
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment