Latest News

ആഡംബര ജീവിതത്തിനായി ദമ്പതികള്‍ വില്‍പ്പന നടത്തിയ ഒരു കുഞ്ഞിനെ കണ്ടെടുത്തി

കാസര്‍കോട്: മാതാവിന്റെ ഒക്കത്തിരുന്ന് മുലപ്പാല്‍ നുണഞ്ഞിരിക്കേണ്ട പ്രായത്തിലുള്ള രണ്ട് ആണ്‍ കുഞ്ഞുങ്ങളെ 1,60,000 രൂപയ്ക്ക് വിറ്റ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത പിതാവിനെ കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. 

ഇതില്‍ ഒരു കുഞ്ഞിനെ മംഗലാപുരത്ത് നിന്നും പൊലീസ് കണ്ടെടുത്തു. മറ്റൊരുകുഞ്ഞിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. നെല്ലിക്കുന്ന് സുനാമി കോളനിയിലെ കെ. രതീഷി(31)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൂലിപ്പണിക്കാരനായ രതീഷ് എട്ടുമാസം പ്രായമുള്ള നിഖിലിനെ ഒന്നര വര്‍ഷംമുമ്പും ആറുമാസം പ്രായുള്ള ബബൂലിനെ രണ്ടാഴ്ചമുമ്പും മംഗലാപുരത്തും വില്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതില്‍ ഇളയ കുട്ടിയെ ബുധനാഴ്ച മംഗലാപുരത്ത് നിന്നും കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് രതീഷ് തന്നെ നിരന്തരമായി പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് ഭാര്യ പ്രേമ നേരത്തെ ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മക്കളെ വിറ്റതായി കണ്ടെത്തിയത്.
ഒന്നര വര്‍ഷം മുമ്പാണ് കര്‍ണാടക കുന്താപുരംസ്വദേശിക്ക് നിഖിലനെ 60,000 രൂപയ്ക്ക് വിറ്റതെന്ന് സ്വദേശിക്ക് രണ്ടാഴ്ച മുമ്പ് വനിത അഭിഭാഷക മുഖേന വില്‍പന നടത്തുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പാണ് രതീഷും പ്രേമയും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയതെന്ന് പൊലീസ് പറയുന്നു. പ്രേമയുടെ ആദ്യ വിവാഹത്തില്‍ മൂന്നുമക്കളുണ്ട്. ഭര്‍ത്താവ് മരിച്ചതോടെയാണ് ഇവര്‍ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയത്. രതീഷും ആദ്യഭാര്യയേയും മക്കളേയും ഉപേക്ഷിച്ചിരുന്നു. എട്ടുമാസത്തോളം വളര്‍ത്തിയതിന് ശേഷമാണ് നിഖിലിനെ വില്‍പന നടത്തിയത്. 

രതീഷ്
ബബൂലിനെ മംഗലാപുരം സ്വദേശിക്ക്‌കൈമാറിയ ശേഷം പ്രേമയ്‌ക്കൊപ്പം മുംബൈയിലേക്ക്‌പോയി. ഇവിടെ വച്ച് പ്രേമയെ രതീഷ് ഉപേക്ഷിച്ച് കടന്നുകളയാന്‍ ശ്രമിച്ചതായും പ്രേമ പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. ഇരുവരും കാസര്‍കോട്ട് എത്തി. പിന്നീട് പ്രേമയെ രതീഷ് നിരന്തരം മര്‍ദ്ദിക്കുകയായിരുന്നുവത്രെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തായത്. കുഞ്ഞിനെ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം പ്രേമക്ക് വിട്ടുകൊടുത്തു.

എന്നാല്‍ എന്റെ രണ്ടു പഞ്ചു മക്കളെ ഭര്‍ത്താവ് കൊണ്ടുപോയത് വില്‍ക്കാനാണെന്ന് ആദ്യം അറിഞ്ഞില്ലെന്ന് പ്രേമ പറഞ്ഞു. മംഗലാപുരത്ത് നിന്നും പോലീസ് കണ്ടെത്തിയ ആറ് മാസം പ്രായമുള്ള ബബുലുവിനെ മാറോടണച്ചാണ് പ്രേമ ഇത് പറഞ്ഞത്. നിഖിലിനെ മംഗലാപുരത്ത് കൊണ്ടുപോയെന്നാണ് ആദ്യം പറഞ്ഞത്. ഇതിനിടിയില്‍ നിരന്തരം വീട്ടിലെത്തി മര്‍ദ്ദിക്കുകയായിരുന്നു. രണ്ടാമത്തെ കുട്ടിയേയും കൊണ്ടുപോയി. കുഞ്ഞുങ്ങളെ കാണത്തതിനെ ചോദിക്കുന്‌പോള്‍ മര്‍ദ്ദനമായിരുന്നു. 

നേരത്തെ ഭര്‍ത്താവ് മരിച്ചതോടെയാണ് രതീഷുമായി അടുത്തതെന്നും പിന്നീട് ഒന്നിച്ച് ജീവിക്കുകയായിരുന്നുവെന്നും പ്രേമ പറഞ്ഞു. എന്നാല്‍ പൊലീസ് ഇതുവിശ്വസിക്കുന്നില്ല. പ്രേമയുടെ സമ്മതത്തോടെയാണ് കുട്ടികളെ വിറ്റതെന്ന നിലപാടിലാണ് അവര്‍. അയല്‍വാസികളും ബന്ധുക്കളും തിരക്കുമ്പോള്‍ കുട്ടികള്‍ മരിച്ചുവെന്നാണ് ഇരുവരും പറഞ്ഞിരുന്നത്. പ്രേമ പൊലീസിന്റെ നിരീക്ഷണത്തിലാണ്.



Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.