Latest News

എംആര്‍ മുരളി പിന്തുണച്ചു; ഷൊര്‍ണൂര്‍ നഗരസഭ ഭരണം സിപിഐഎമ്മിന്

ഷൊറണൂര്‍ : സിപിഐഎം വിട്ട് ജനകീയമുന്നണി രൂപീകരിച്ച എംആര്‍ മുരളിയുടെ പിന്തുണയോടെ ഷൊര്‍ണ്ണൂര്‍ നഗരസഭ സിപിഐഎം തിരിച്ചുപിടിച്ചു. നഗരസഭയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി എസ് കൃഷ്ണദാസിനെ ചെയര്‍മാനായി തിരഞ്ഞെടുത്തു. 21 വോട്ടുകള്‍ക്കാണ് കൃഷ്ണദാസ് തിരഞ്ഞെടുക്കപ്പെട്ടത്.

നേരത്തെ നഗരസഭ ഭരണം കോണ്‍ഗ്രസുമായി ചേര്‍ന്ന് നടത്തിയ എംആര്‍ മുരളി കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് സിപിഐഎമ്മിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ഇതിന് സംസ്ഥാന ജില്ലാ കമ്മറ്റികള്‍ അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇതോടെയാണ് കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് മുരളി ഷൊര്‍ണൂര്‍ നഗരസഭ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചത്.

Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.