കൊച്ചി: ഫ്ളാറ്റിലെ നാലാം നിലയില്‍ നിന്നും താഴെവീണ് ചികിത്സയില്‍ കഴിയുന്ന യുവനടി സ്വര്‍ണ തോമസിന്റെ ചികിത്സക്കായി പണമില്ലാതെ കുടുംബം വിഷമിക്കുന്നു എന്ന പേരില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. സ്വര്‍ണ തോമസിന്റെ പേരില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ സൈബര്‍ പോലീസില്‍ പരാതി നല്‍കുമെന്ന് സ്വര്‍ണയുടെ പിതാവ് തോമസ് പറഞ്ഞു.
ഒരു മലയാളം ന്യൂസ് ചാനലിനോടാണ് തോമസ് ഈ വിവരം വെളിപ്പെടുത്തിയത്. വീഴ്ച്ചയില്‍ നട്ടെല്ലിനും അരക്കെട്ടിനും ഗുരുതരമായ പരിക്കേറ്റ സ്വര്‍ണയുടെ ആദ്യ ശസ്ത്രക്രിയയില്‍ ഒമ്പത് ലക്ഷം ചെലവുവന്നുവെന്നും ഇതില്‍ രണ്ടു ലക്ഷം മാത്രമേ അടക്കാന്‍ കുടുംബത്തിന് കഴിഞ്ഞിട്ടുള്ളൂ എന്നുമാണ് വാര്‍ത്ത. ആരോഗ്യം വീണ്ടെടുക്കുന്നതിന് രണ്ടാമതും ശസ്ത്രക്രിയ വേണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നെന്നും വാര്‍ത്തയിലുണ്ട്.
അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന സ്വര്‍ണ അപകട നില തരണം ചെയ്തുവെന്നും സ്വര്‍ണയെ വാര്‍ഡിലേക്ക് മാറ്റിയെന്നും പിതാവ് പറഞ്ഞു. സ്വര്‍ണ തോമസിന്റെ അച്ഛന്റെ പേരിലുള്ള അക്കൌണ്ട് നമ്പര്‍ അടക്കം നല്‍കിയായിരുന്നു ഓണ്‍ലൈനില്‍ പ്രചരണങ്ങള്‍ നടന്നിരുന്നത്.
അമൃത ടി.വിയുടെ ഡാന്‍സ് റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനത്തെത്തിയ സ്വര്‍ണ മലയാളത്തിലെ യുവനടിമാരില്‍ പ്രമുഖയാണ്.

Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment