Latest News

യൂത്ത്‌ലീഗ് പ്രവര്‍ത്തകനെ വെട്ടിയ കേസ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും

ഈരാറ്റുപേട്ട: മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകനായ ഈരാറ്റുപേട്ട കാരയ്ക്കാട് വലിയവീട്ടില്‍ അബ്ദുല്‍ വഹാബിനെ വടിവാളിന് വെട്ടുകയും കമ്പി വടിയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരായ തൈപ്പറമ്പില്‍ ഷഹീര്‍, കോന്നച്ചാടത്ത് ഷിഹാബ്, ശാസ്താംകുന്നേല്‍ സലീം, പൊന്തനാല്‍ ജഹനാസ്, വെട്ടിക്കാട് ഹാരീസ്, കണിയാംകുന്നേല്‍ താഹ എന്നിവരെ കുറ്റക്കാരെന്ന് കണ്ട് ശിക്ഷിച്ചു.

ഒന്നു മുതല്‍ മൂന്നു വരെ പ്രതികളെ ആറ് വര്‍ഷവും ഏഴു മാസവും, നാല് മുതല്‍ ആറ് വരെ പ്രതികളെ നാല് വര്‍ഷവും തടവിന് ശിക്ഷ വിധിച്ച അസിസ്റ്റന്റ് സെക്ഷന്‍സ് കോടതി പാല എസ് അജികുമാര്‍ ഉത്തരവായി. പ്രോസിക്യൂഷന്‍ ഭാഗത്ത് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അലക്‌സ് തോസ് ഹാജരായി.

2012 മാര്‍ച്ച് 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നടയ്ക്കല്‍ അമാന്‍ ജംഗ്ഷന് സമീപത്ത് രാത്രിയാണ് സൈക്കളില്‍ യാത്ര ചെയ്തുവന്ന അബ്ദുല്‍ വഹാബിനെ പ്രതികള്‍ ആക്രമിച്ചത്. തടവ് ശിക്ഷകൂടാതെ ഓരോ പ്രതികള്‍ക്കും 5,000 രൂപ വീതം പിഴയും ശിക്ഷിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.