മഞ്ചേരി: അരീക്കോട് കൂട്ടക്കൊലപാതക കേസിലെ പ്രതി മുഹമ്മദ് ഷെരീഫിനെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു. അരീക്കോട് ആലുക്കല്‍ പൂങ്കുടിയില്‍ ഭാര്യയെയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും വെള്ളക്കെട്ടില്‍ തള്ളി കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് വേറെ വിവാഹം കഴിക്കാനായി വളാഞ്ചേരി ആപ്പിള്‍ മാട്രിമോണി വിവാഹ ബ്യൂറോയില്‍ 2000 രൂപ പണമടച്ചതിന്റെ രസീത് അന്വേഷണസംഘം കണ്ടെടുത്തു.
മഞ്ചേരി സിഐ വി.എ കൃഷ്ണദാസ് കൂടുതല്‍ അന്വേഷണത്തിനായി വ്യാഴാഴ്ച വളാഞ്ചേരിയിലെത്തി. ഷെരീഫിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വ്യാജ സീല്‍ നിര്‍മിക്കുന്ന ഉപകരണങ്ങളും ബ്ലോക്കും മറ്റു സാമഗ്രികളും കണ്ടെടുത്തു. പ്രതിക്കെതിരെ അരീക്കോട് പോലീസ് ഐപിസി 427 പ്രകാരവും കേസെടുത്തു.
ഒറ്റക്കുഴല്‍ നാടന്‍ തോക്കില്‍ ഉപയോഗിക്കാവുന്ന അഞ്ച് വെടിയുണ്ടകള്‍ പ്രതിയുടെ കിടപ്പറയില്‍ നിന്നു കണ്ടെടുത്തതിന് ആംസ് ആക്ട് പ്രകാരം മറ്റൊരു കേസും എടുത്തതായി സിഐ കൃഷ്ണദാസ്, എസ്‌ഐ ഗംഗാധരന്‍ എന്നിവര്‍ പറഞ്ഞു.
പ്രതിയുടെ വീട്ടില്‍ നിന്നു കണ്ടെടുത്ത സിം കാര്‍ഡുകള്‍ സൈബര്‍ സെല്‍ പരിശോധിക്കും. ആരെയെല്ലാം വിളിച്ചു എന്നും പ്രതിയുമായി ആരെല്ലാം ബന്ധപ്പെട്ടുവെന്നും കണ്ടെത്തും.
75 പവന്‍ സ്വര്‍ണം ഷെരീഫ് ഭാര്യയുടേതു കൈപ്പറ്റിയിട്ടുണ്ടെന്നു വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഈ പണം ഏങ്ങനെ വിനിയോഗിച്ചുവെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് എസ്ബിടി, ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലാണ് ഷെരീഫിന്റെ ഇടപാടുകളെന്നു കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട്, രാമനാട്ടുകര, മഞ്ചേരി തുടങ്ങി സ്ഥലങ്ങളിലെ ബാങ്കുകളിലാണ് ഈ അക്കൗണ്ടുകള്‍. സ്വന്തം സ്ഥലത്തു നിന്ന് ഏറെ അകലെ അക്കൗണ്ടുകള്‍ തുടങ്ങിയതും ഇവിടെ നടത്തിയ ഇടപാടുകളും പോലീസ് പരിശോധിക്കും. ഇവയിലെ ഇടപാടുകള്‍ ഫ്രീസ് ചെയ്യാന്‍ ബാങ്ക് മാനേജര്‍മാര്‍ക്കു പോലീസ് നിര്‍ദേശം നല്‍കി.
പ്രതിക്കു രണ്ടു കാറുള്ളതില്‍ എട്ടു ലക്ഷം വില വരുന്ന ടൊയോട്ട എറ്റിയോസ് കാര്‍ സ്വന്തം പേരിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. ബില്‍ഡിംഗ് കോണ്‍ട്രാക്ടറായി പ്രവര്‍ത്തിക്കുന്ന പ്രതി മഹ്മൂദ് എന്നയാളുമായി സഹകരിച്ച് കണ്ണൂര്‍ അഴീക്കോട് പോലീസ് സ്റ്റേഷന്‍ കെട്ടിടം പണി നടത്തിവരികയാണ്.
ഇതിന്റെ ആവശ്യത്തിനായി ഭാര്യയുടെ ആഭരണങ്ങളെല്ലാം വിറ്റു. ഭാര്യയുടെ കൈയില്‍ ഒരു വള മാത്രമാണ് അവശേഷിച്ചിരുന്നത്. ആഭരണങ്ങള്‍ ആദ്യം പണയം വയ്ക്കുകയും പിന്നീട് ഭാര്യയറിയാതെ എടുത്തു വില്‍ക്കുകയും ചെയ്തു.
മേയില്‍ ഭാര്യയുടെ പേരില്‍ പത്തു ലക്ഷത്തിന്റെ ഇന്‍ഷ്വറന്‍സ് പോളിസി ഷെരീഫ് എടുത്തിരുന്നു. ശേഷം ഭാര്യയും കുട്ടികളുമൊന്നിച്ചു കോഴിക്കോട് ഇന്‍ഷ്വറന്‍സ് സ്ഥാപനത്തില്‍ എത്തി കുട്ടികളുടെ പേരിലും ഇന്‍ഷ്വറന്‍സ് പോളിസി എടുക്കാന്‍ ശ്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി.
ഷെരീഫിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിനാണ് അരീക്കോട് എടവണ്ണപ്പാറ റൂട്ടിലെ ആലുക്കല്‍ പെരുങ്കടവില്‍ ഭാര്യ സാബിറയെയും മക്കളായ ഫിദ ഫാത്തിമ (4) ഹൈഫ (ഒന്നര) എന്നിവരെ വെള്ളക്കെട്ടിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയത്.
ഭാര്യയുടെ പേരില്‍ ഷരീഫ് പത്തുലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പോളിസി എടുത്തു

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment