തിരുവനന്തപുരം: പതിമൂന്ന് വര്‍ഷം മുമ്പ് യുവമോര്‍ച്ച നേതാവ് കെ.ടി ജയകൃഷ്ണനെ വെട്ടിക്കൊന്ന കേസ് സി.ബി.ഐ പുനരന്വേഷിക്കും. ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. സി.ബി.ഐ അന്വേഷണമാകാമെന്ന് ഡി.ജി.പി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.
ഒഞ്ചിയത്തെ കമ്യൂണിസ്റ്റ് നേതാവ് ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊന്ന സംഘത്തില്‍പ്പെട്ട ടി.കെ.രജീഷ് ചോദ്യം ചെയ്യലിനിടെ പോലീസിന് നല്‍കിയ മൊഴിയില്‍ താന്‍ ഉള്‍പ്പെട്ട സംഘമാണ് ജയകൃഷ്ണനെ വധിച്ചതെന്ന് വെളിപ്പെടുത്തിയിരുന്നു.
യഥാര്‍ഥ പ്രതികളെ ഒഴിവാക്കിയാണ് നേരത്തേ പോലീസ് പ്രതിപ്പട്ടിക തയ്യാറാക്കിയതെന്നും മൊഴിയിലുണ്ടായിരുന്നു. രജീഷിന്റെ മൊഴിയെക്കുറിച്ചുള്ള വിവരം പുറത്തുവന്നയുടന്‍ ജയകൃഷ്ണന്‍ വധം സി.ബി.ഐ. അന്വേഷിക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടിരുന്നു. ജയകൃഷ്ണനെ വധിച്ച സംഘത്തിലെ പതിനാറ് പേരുടെ വിവരങ്ങളാണ് ടി.കെ. രജീഷ് വെളിപ്പെടുത്തിയത്. എന്നാല്‍, അത്തരമൊരു മൊഴി നല്‍കിയിട്ടില്ലെന്നാണ് പിന്നീട് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞത്.
ജയകൃഷ്ണനെ വെട്ടിക്കൊന്ന സംഘത്തില്‍ തനിക്ക് ഒപ്പമുണ്ടായിരുന്നവരില്‍ ഒരാള്‍ മാത്രമേ പിടിക്കപ്പെട്ടുള്ളൂവെന്നായിരുന്നു രജീഷിന്റെ വെളിപ്പെടുത്തല്‍ . അച്ചാരുപറമ്പത്ത് പ്രദീപനായിരുന്നു അത്. വിക്രമന്‍ , അനില്‍കുമാര്‍ അഥവാ അനൂട്ടി, പ്രഭുലാല്‍ , മനോഹരന്‍ , സുജിത്, നാസര്‍ അഥവാ ഗോഡൗണ്‍ നാസര്‍ , മധു അഥവാ പഞ്ചാര മധു, ഷാജി, സന്തോഷ്, രാഘവന്‍ , ബാലന്‍ എന്നിവരുടെ പേരുകളാണ് രജീഷ് പോലീസിനോട് പറഞ്ഞത്. ഇവരെക്കൂടാതെ വാഹനം ഓടിക്കാനും മറ്റും സഹായികളായി മൂന്നുപേര്‍ കൂടി ഒപ്പമുണ്ടായിരുന്നുവെന്നാണ് മൊഴി.
ഇതില്‍ വിക്രമനായിരുന്നു സംഘത്തിലെ പ്രധാനിയെന്നാണ് മൊഴി. സി.പി.എം. നേതാവ് പി. ജയരാജന്റെ അടുപ്പക്കാരനായിരുന്നു വിക്രമന്‍ . സംഘത്തിലെ മറ്റു ചിലരും കണ്ണൂരിലെ സി.പി.എം. നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണെന്നും ചിലര്‍ക്ക് പാര്‍ട്ടിയുടെ പ്രാദേശിക ഭാരവാഹിത്വം ഉണ്ടായിരുന്നെന്നും വ്യക്തമാക്കിയിട്ടുണ്ട്. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്‍റായിരുന്ന കെ.ടി. ജയകൃഷ്ണനെ 1999 ഡിസംബര്‍ ഒന്നിന് രാവിലെ പത്തരയ്ക്ക് കണ്ണൂര്‍ ജില്ലയിലെ ഈസ്റ്റ് മൊകേരി സ്‌കൂളിലെ ക്ലാസ് മുറിയില്‍ കയറിയാണ് വെട്ടിക്കൊന്നത്.
വിദ്യാര്‍ഥികളടക്കം ഒട്ടേറെപ്പേര്‍ സംഭവത്തിന് ദൃക്‌സാക്ഷികളായിരുന്നു. കേസില്‍ ഏഴു പ്രതികള്‍ ഉണ്ടായിരുന്നെങ്കിലും ശിക്ഷിക്കപ്പെട്ടത് ഒരാള്‍ മാത്രമാണ്. പ്രതിസ്ഥാനത്തുള്ള പലരും യഥാര്‍ഥത്തില്‍ കൃത്യം നടത്തിയവരല്ലെന്ന് അന്നേ ധാരണ ഉണ്ടായിരുന്നു. എന്നാല്‍ 13 വര്‍ഷത്തിനുശേഷം, ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ടി.കെ.രജീഷ് അറസ്റ്റിലായപ്പോള്‍ മാത്രമാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.
ജയകൃഷ്ണനെ വധിച്ച കേസില്‍ നേരത്തേ പോലീസ് തയ്യാറാക്കിയ പ്രതിപ്പട്ടികയില്‍ ഏഴാം സ്ഥാനത്തുണ്ടായിരുന്ന സി.പി.എം. പ്രവര്‍ത്തകന്‍ സജീവന്‍ 2003 ആഗസ്ത് 11ന് മാഹിക്കടുത്ത് റെയില്‍പ്പാളത്തില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത് അടുത്തിടെയാണ് വിവാദമായത്. സജീവനെ സി.പി. എമ്മുകാര്‍ കൊന്ന് ട്രാക്കില്‍ തള്ളിയതാണെന്ന് ആരോപിച്ച് സജീവന്റെ അമ്മ കമല 2012 ജൂലായ് ഒമ്പതിനാണ് പരസ്യമായി രംഗത്തെത്തിയത്.

Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment