Latest News

കാസര്‍കോട് ഗവ. കോളജില്‍ എസ്.എഫ്.ഐ-എം.എ­സ്.എ­ഫ് പ്ര­വര്‍­ത്തകര്‍ ഏ­റ്റു­മുട്ടി

കാസര്‍കോട്: ഗവ. കോളജില്‍ എസ്.എഫ്.ഐ-എം.എ­സ്.എ­ഫ് പ്ര­വര്‍­ത്തകര്‍ ഏ­റ്റു­മുട്ടി. പെ­ണ്‍­കു­ട്ടി­ക­ളുള്‍പ്പ­ടെ­ നി­രവ­ധി പേര്‍­ക്ക് പ­രി­ക്കേറ്റു. പെരിയ പോളിടെക്‌­നിക്കില്‍ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തുകയായിരുന്ന എം.എസ്.എഫ്, കെ.എസ്.യു. പ്ര­വര്‍­ത്ത­ക­രും എ­സ്.എ­ഫ്.ഐ പ്ര­വര്‍­ത്ത­ക­രു­മാ­ണ് ഏ­ട്ടു­മു­ട്ടി­യത്. ­വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭ­വം.

എം.എസ്.എഫ്. പ്രവര്‍ത്തകരായ ഒന്നാം വര്‍ഷ ബി.എ. വിദ്യാര്‍ത്ഥി അബൂബക്കര്‍ സിദ്ദീഖ് (18), രണ്ടാം വര്‍ഷ ബി.എ. വിദ്യാര്‍ത്ഥി ഉനൈസ് (19), ഒന്നാം വര്‍ഷ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥി തസ്‌­ലിം(18), ഒന്നാം വര്‍ഷ അറബിക് വിദ്യാര്‍ത്ഥി റാഷിദ് (18), എ­സ്­എ­ഫ്‌­ഐ­ പ്ര­വര്‍­ത്ത­കരാ­യ­ യൂ­ണി­റ്റ്­ പ്ര­സി­ഡന്റും മൂ­ന്നാം­വര്‍­ഷ­ ബി­രു­ദ­ വി­ദ്യാര്‍­ഥിയായ­­ എ­ളേ­രി­ത്ത­ട്ടി­ലെ­ വൈ­ശാ­ഖ്­ രാ­ഘ­വ­ന്‍ (20),­ യൂ­ണി­റ്റ്­ സെ­ക്ര­ട്ട­റി­ മൂ­ന്നാം­വര്‍­ഷ­ ബി­രു­ദ­ വി­ദ്യാര്‍­ഥി­ മു­ന്നാ­ട്ടെ­ എം­ ശ്രീ­കാ­ന്ത്­ (20),­ ബ­ളാ­ന്തോ­ടി­ലെ­ ബി­ ശ്രീ­നാ­ഥ്­ (20),­ നീ­ലേ­ശ്വ­ര­ത്തെ­ കെ­ വി­ജി­ഷ­ (20),­ കൊ­ള­ത്തൂ­രി­ലെ­ ശ­ര­ത്ത്­ ശ­ശി­ (20),­ ര­ണ്ടാം­വര്‍­ഷ­ ക­ന്ന­ഡ­ വി­ദ്യാര്‍­ഥി­യും­ ബാ­ല­സം­ഘം­ ഏ­രി­യാ­ ജോ­യി­ന്റ്­ സെ­ക്ര­ട്ട­റി­യു­മാ­യ­ മ­ധൂ­രി­ലെ­ കെ­ സ­ജി­ത­ (19)­ എ­ന്നി­വര്‍­ക്കാ­ണ്­ പ­രി­ക്കേ­റ്റ­ത്.­ ഇ­വ­രെ കാസര്‍­കോട് ജനറല്‍ ആശുപത്രിയല്‍ പ്രവേശിപ്പിച്ചു.

Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.