തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ വാലാട്ടിയായി കേരള കോണ്‍ഗ്രസ് നില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് തര്‍ക്കമുണ്ടെങ്കില്‍ കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയെ മുഖ്യമന്ത്രിയാക്കണം. കെ.എം. മാണി മുഖ്യമന്ത്രിയായി കാണാന്‍ പ്രതിപക്ഷത്തിന് പോലും ആഗ്രഹമുണ്ടെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
പ്രകടനപത്രികയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ യു.ഡി.എഫ് സര്‍ക്കാറിന് കഴിയുന്നില്ല. ഈ അവസ്ഥ തുടര്‍ന്നാല്‍ ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി കടുത്ത നിലപാടെടുക്കാന്‍ കേരളാ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു. സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment