കണ്ണൂര്‍ : വര്‍ക്കലയില്‍ നിന്നും അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ എന്‍ജിനീയറിങ് വിദ്യാര്‍ഥി നവീദിനെ കണ്ടെത്തി. കടയ്ക്കല്‍ എസ്.എച്ച്.എം കോളേജിലെ നാലാംവര്‍ഷ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയായ നവീദിനെ ഈ മാസം അഞ്ചാം തീയതി മുതലാണ് വര്‍ക്കലയില്‍ നിന്നും കാണാതായത്.
അതേസമയം വാഹനത്തിലെത്തിയ സംഘം തന്നെ വര്‍ക്കയിലെ വീടിനു മുന്നില്‍ നിന്നും തന്നെ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് നവീദ് പൊലീസിനോട് പറഞ്ഞു. പലയിടങ്ങളില്‍ കൊണ്ടു പോയ ശേഷം 500 രൂപ തന്ന് തന്നെ അവര്‍ മടക്കി അയയ്ക്കുകയായിരുന്നുവെന്നും നവീദ് പറഞ്ഞു.
നവീദ് ഇപ്പോള്‍ കണ്ണൂര്‍ റയില്‍വേ സംരക്ഷണ സേനയുടെ കസ്റ്റഡിയിലാണുള്ളത്.
കഴിഞ്ഞ ഞായറാഴ്ച പിതാവിന്റെ മൊബൈലിലേക്ക് വിളിച്ച് അപരിചിതന്‍ നവീദിനെ തട്ടിക്കൊണ്ടുപോയതാണെന്ന് ഹിന്ദിയില്‍ അറിയിച്ചു. നവീദ് കൊല്‍ക്കത്തയിലുണ്ടെന്നും മോചനദ്രവ്യമായി രണ്ടു ലക്ഷം യുഎഇ ദിര്‍ഹം ദുബായില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് നവീദിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു എന്ന പരാതിയില്‍ പൊലീസ് അന്വേഷിച്ചുവരുകയായിരുന്നു.
അതേസമയം വാഹനത്തിലെത്തിയ സംഘം തന്നെ വര്‍ക്കയിലെ വീടിനു മുന്നില്‍ നിന്നും തന്നെ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് നവീദ് പൊലീസിനോട് പറഞ്ഞു. പലയിടങ്ങളില്‍ കൊണ്ടു പോയ ശേഷം 500 രൂപ തന്ന് തന്നെ അവര്‍ മടക്കി അയയ്ക്കുകയായിരുന്നുവെന്നും നവീദ് പറഞ്ഞു.
നവീദ് ഇപ്പോള്‍ കണ്ണൂര്‍ റയില്‍വേ സംരക്ഷണ സേനയുടെ കസ്റ്റഡിയിലാണുള്ളത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment