തൃശൂര്‍: മുഖ്യമന്ത്രിക്കെതിരേ പരാതി നല്‍കിയതിന്റെ പേരില്‍ ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അധോലോക നായകന്‍ രവി പൂജാര തനിക്കെതിരേ വധഭീഷണി മുഴക്കിയതായി ബാംഗളൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളി വ്യവസായി എം.കെ കുരുവിള. കേരളത്തില്‍ കുരുവിളയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്ത സാമ്പത്തിക തട്ടിപ്പു കേസില്‍ പുതുക്കാട് സ്റ്റേഷനില്‍ ഒപ്പിടാന്‍ എത്തിയതായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ബന്ധുവെന്നും പേഴ്‌സണല്‍ സ്റ്റാഫെന്നും പറഞ്ഞ് പരിചയപ്പെട്ടവര്‍ സോളാര്‍ പ്ലാന്റിന്റെ പേരില്‍ തന്റെ കൈയില്‍ നിന്നും ഒരു കോടി മുപ്പത്തി അയ്യായിരം രൂപ തട്ടിയെടുത്തെന്ന് കാട്ടിയാണ് എം.കെ കുരുവിള മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നത്. മുഖ്യമന്ത്രിയുടെ കുഞ്ഞമ്മയുടെ മകന്‍ എന്ന പേരില്‍ പരിചയപ്പെട്ട ആന്‍ഡ്രൂസ്, പി.എസ് എന്ന പേരില്‍ പരിചയപ്പെട്ട ദില്‍ജിത് എന്നിവര്‍ പണം തട്ടിയെന്നായിരുന്നു കുരുവിള പരാതിയില്‍ ആരോപിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 17 നാണ് പരാതി മുഖ്യമന്ത്രിക്ക് നല്‍കിയതെന്നും ഇതിനുശേഷം രണ്‌ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ രവി പൂജാര തന്നെ ഫോണില്‍ വിളിച്ചതായും കുരുവിള പറയുന്നു.
'നീ ഉമ്മന്‍ചാണ്ടിക്കും ആന്‍ഡ്രൂസിനും ദില്‍ജിത്തിനും എതിരെ പരാതി നല്‍കുമോയെന്ന് ചോദിച്ച് സംഭാഷണം തുടങ്ങിയ ഇയാള്‍ അവര്‍ തനിക്ക് വേണ്ടപ്പെട്ട ആളുകളാണെന്നും പരാതിയുമായി മുന്നോട്ടുപോയാല്‍ കുടുംബത്തെ നശിപ്പിക്കുമെന്നും ഭീഷണി മുഴക്കിയതായും കുരുവിള ആരോപിക്കുന്നു. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കുരുവിള തയാറായില്ല. സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കുരുവിള നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം കോടതി സര്‍ക്കാരിനെതിരേ വിമര്‍ശനമുന്നയിച്ചിരുന്നു.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment