കൊല്ലം: ചിക്കൻ പോക്സ് ബാധിച്ച് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഭാര്യ മരിച്ചതിലുള്ള വിഷമത്തിൽ ഭർത്താവ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിന്റെ കരണത്തടിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് മെഡിക്കൽകോളേജ് ആശുപത്രിയിലെ നഴ്സുമാർ ബുധനാഴ്ച രാവിലെ മുതൽ ഡ്യൂട്ടി ബഹിഷ്ക്കരിച്ച് പണിമുടക്കി.
കൊല്ലം ഇരവിപുരം സ്വദേശി താഹിറയാണ് (21) പുലർച്ചെ 5 മണിയോടെ മെഡിക്കൽ ഐ.സി.യു. വിൽ ചികിത്സയിലിരിക്കെ മരിച്ചത്. ചിക്കൻ പോക്സ് ബാധിച്ചതിനെത്തുടർന്ന് താഹിറ കുറച്ച് ദിവസമായി സർജിക്കൽ പേ വാർഡിൽ ചികിത്സയിലായിരുന്നു. ഇതിനിടെ താഹിറയുടെ രോഗം മൂർഛിച്ചു. പിന്നീട് ഇവരെ മെഡിക്കൽ ഐ.സി.യു വിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ മരിച്ചതിലുള്ള വിഷമത്തിൽ ഭർത്താവ് ഷാജഹാൻ പേ വാർഡിലേയ്ക്ക് പാഞ്ഞെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് മേരി വിമലയുടെ കരണത്തടിക്കുകയായിരുന്നു. രോഗം മൂർഛിച്ച വിവരം അറിയിച്ചിട്ടും പേ വാർഡിലെ നഴ്സുമാർ വേണ്ടവിധം നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു കരണത്തടിച്ചത്.
തുടർന്ന് ഭർത്താവും ബന്ധുക്കളും സ്ഥലത്ത് നിന്ന് മുങ്ങി. മൃതദേഹം ഇപ്പോഴും ഐ.സി.യുവിലാണ്.
നഴ്സിനെ തല്ലിയ ഷാജഹാനെ അറസ്റ്റ് ചെയ്ത ശേഷമേ മൃതദേഹം വിട്ടുനൽകൂ എന്ന വാശിയിലാണ് നഴ്സുമാർ. കൂടാതെ ആശുപത്രിയിലെ നഴ്സുമാർ ഒന്നടങ്കം ഡ്യൂട്ടി ബഹിഷ്കരിച്ച് പ്രകടനവും നടത്തി.
നഴ്സിനെ തല്ലിയ ഷാജഹാനെ അറസ്റ്റ് ചെയ്ത ശേഷമേ മൃതദേഹം വിട്ടുനൽകൂ എന്ന വാശിയിലാണ് നഴ്സുമാർ. കൂടാതെ ആശുപത്രിയിലെ നഴ്സുമാർ ഒന്നടങ്കം ഡ്യൂട്ടി ബഹിഷ്കരിച്ച് പ്രകടനവും നടത്തി.
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment