തിരുവനന്തപുരം: എര്‍റണാകുളം മുളവുകാട് ലുലു ഗ്രൂപ്പ് ആരംഭിക്കുന്ന ബോള്‍ഗാട്ടി പദ്ധതിക്ക് അനുമതി നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ആര്‍.എം.എസ്.എ പദ്ധതി പ്രകാരം അഞ്ചു ജില്ലകളിലായി 30 സ്‌ക്കൂളുകള്‍ അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. പിന്നോക്ക ജില്ലകളായ മലപ്പുറം , പാലക്കാട്, വയനാട്, കാസര്‍കോട്, ഇടുക്കി ജില്ലകളിലാണ് സ്‌ക്കൂളുകള്‍ ആരംഭിക്കുക. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം തന്നെ തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിരമിച്ച ഉദ്യോഗസ്ഥരുടെ വിദഗ്ദ സേവനം സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി ഉപയോഗിക്കും. ഇതിനായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സാം പിത്രോഡയുടെ നേതൃത്വത്തില്‍ കമ്പനി രൂപികരിക്കും. മത്സ്യ തൊഴിലാളികള്‍ക്കായി ഭവന നിര്‍മ്മാണ പദ്ധതി ആരംഭിക്കും. ഇതിനായി 150 കോടി രൂപ വായ്പ എടുക്കാനും മന്ത്രി സഭാ യോഗം തീരുമാനിച്ചു.
17 വയസ്സില്‍ താഴെയുള്ളവരുടെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കേരളത്തില്‍ നടത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.
വെങ്ങോലയില്‍ പാറമടയില്‍ കുടുങ്ങിയവരുടെയും ചാവക്കാട് കടലില്‍ മുങ്ങി മരിച്ചവരുടെയും കുടുംബത്തിന് 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment