കുമളി: രണ്ടാനമ്മയുടെ ക്രൂരപീഡനത്തെ തുടര്‍ന്ന് അഞ്ചു വയസ്സുകാരന്‍ അതീവ ഗുരുതരാവസ്ഥയില്‍. കുമളി ഒന്നാം മൈല്‍ പുത്തന്‍പുരക്കില്‍ ശരീഫിന്റെ മകന്‍ ഷഫീഖ് (5) ആണ് അതീവ ഗുരുതരാവസ്ഥയില്‍ വെന്‍റിലേറ്ററില്‍ കഴിയുന്നത്.
സംഭവത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയെ പീഡിപ്പിച്ചിരുന്നതായി അച്ഛന്‍ ശരീഫും രണ്ടാനമ്മ അനീഷയും കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്ന് വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
രണ്ടാഴ്ചക്കു മുന്നില്‍ കുട്ടിയുടെ കാല്‍ ഇരുമ്പുദണ്ഡു കൊണ്ട് തല്ലിയൊടിക്കുകയായിരുന്നുവെന്ന് പിതാവ് ശരീഫ് മൊഴി നല്‍കി. കുട്ടിയുടെ നെഞ്ചില്‍ ചവിട്ടിയതായും തീപൊള്ളലേല്‍പ്പിച്ചതായും മാതാപിതാക്കള്‍ മൊഴി നല്‍കി.
വീണ് പരിക്കേറ്റെന്ന് പറഞ്ഞ് ശരീഫും അനീഷയും തിങ്കളാഴ്ച രാത്രിയോടെ അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍, നെഞ്ചിലും തലയിലും ക്ഷതമേറ്റ പാടുകളും തീ പൊള്ളലേറ്റ മുറിവുകളും കണ്ടെത്തി. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. കട്ടപ്പന സെന്‍റ് ജോണ്‍സ് ആശുപത്രിയിലാണ് കുട്ടി ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment