പുലര്‍ച്ചെ 5.30-നായിരുന്നു അപകടം. കോവിലകത്തുംകടവ് മത്സ്യമാര്‍ക്കറ്റിലെ യൂണിയന് തൊഴിലാളിയായ പുളിന്തറ കാര്ത്തികേയന് സൈക്കിളില്‍ കുടപിടിച്ച് നാട്ടുവഴിയിലൂടെ എത്തിയപ്പോള്‍ പൊട്ടിക്കിടന്ന ലൈനില്‍ കുട തട്ടി ഷോക്കേല്‍ക്കുകായിരുന്നു. ഇയാളുടെ നിലവിളികേട്ടാണ് അനില്‍കുമാറും ഭാര്യയും വഴിയിലേക്ക് ഓടിയെത്തിയത്. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അനില്‍കുമാറിന്റെ കൈയില്‍ വൈദ്യുതികമ്പി കുടുങ്ങുകയായിരുന്നു.
ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഭാര്യ ബീന വൈദ്യുതാഘാതമേറ്റു തെറിച്ചുപോയി. അപകടത്തില്‍പ്പെട്ടവരുടെ നിലവിളികേട്ട് ഓടിയെത്തിയ ആള്ക്കാര് വൈദ്യുതിക്കമ്പി പൊട്ടിക്കിടക്കുകയാണെന്ന കാര്‍ത്തികേയന്റെ അറിയിപ്പ് കേട്ടതിനാല്‍ ദുരന്തത്തില്‍നിന്നു രക്ഷപ്പെടുകയായിരുന്നു. മരങ്ങള്‍ക്കിടയിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈന്‍ മരത്തില്‍ ഉരഞ്ഞ് പൊട്ടി താഴെവീഴുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment