മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന പി.എം ഹനീഫ് സ്മാരക സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം ചെയ്ത് കോഴിക്കോട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കള്‍ സമരങ്ങളും പ്രക്ഷോഭ പരിപാടികളും സംഘടിപ്പിച്ച് എതിരാളികളെ വകവരുത്തുന്ന കാലത്ത്, അവശതയനുഭവിക്കുന്നവര്‍ക്ക് തണലാവാനാണ് മുസ്‌ലിം ലീഗും യൂത്ത് ലീഗും ശ്രമിച്ചത്. കിടന്നുറങ്ങാന്‍ കൂരയില്ലാത്തവരെയും ദുരിതമനുഭവിക്കുന്നവരെയും സഹായിക്കാന്‍ മുസ്‌ലിം ലീഗ് എന്നും മുന്നില്‍ നിന്നിട്ടുണ്ട്. ആരു ഭരിക്കുന്നു എന്നു നോക്കിയല്ല ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താറ്. അട്ടപ്പാടിയിലും വയനാട്ടിലും മുസ്‌ലിം ലീഗ് സഹായ ഹസ്തം നീട്ടിയിട്ടുണ്ട്. തീരദേശത്തെ മല്‍സ്യത്തൊഴിലാളികളെയും കിടപ്പാടവും കുടിവെളളവുമില്ലാത്തവരെയും സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ത്തു നോക്കാനും ഊതി വീര്‍പ്പിക്കാനുമാണ് ചിലര്‍ക്ക് താല്‍പര്യമെന്ന് ചടങ്ങില്‍ സംസാരിച്ച സാമൂഹ്യ നീതി വകുപ്പു മന്ത്രി ഡോ. എം.കെ മുനീര്‍ പറഞ്ഞു. പിതാവിന്റെ മര്‍ദനത്തിനു വിധേയമായി മരണത്തോട് മല്ലിടുന്ന കുട്ടിയെ കുറിച്ച് സംസാരിക്കാന്‍ ആര്‍ക്കും താല്‍പര്യമില്ലെന്നും മഴക്കെടുതി പോലുളള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിയമസഭയില്‍ പോലും സമയമില്ലെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ പഞ്ചായത്തുകള്‍ക്ക് മന്ത്രി ഉപഹാരം നല്‍കി. മുസ്‌ലിം യൂത്ത് ലീഗിന്റെ സാമൂഹ്യ പ്രതിബദ്ധയുടെ മറ്റൊരു നിതാനമാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗിന്റെ ദീപശിഖയേന്തിയതിന്റെ പേരില്‍ ഒരു പ്രവര്‍ത്തകനും അനാഥനാകരുതെന്ന് പ്രഖ്യാപിക്കുന്ന ഈ പദ്ധതി മറ്റുളളവയില്‍ നിന്ന് ഏറെ വ്യത്യസ്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് നജീബ് കാന്തപുരം അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി, ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, വൈസ് പ്രസിഡന്റ് സി.പി.എ അസീസ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, സെക്രട്ടറി പാറക്കല്‍ അബ്ദുല്ല, സി.വി.എം വാണിമേല്‍, എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി മുഹമ്മദ്, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ അഡ്വ. എ.വി അന്‍വര്‍, റഷീദ് വെങ്ങളം, വി.വി മുഹമ്മദലി, ഷംസുദ്ധീന്‍ കൈനാട്ടി, ആര്‍.കെ മുഹമ്മദ്, കെ.എം.എ റഷീദ്, എ.പി നാസര്‍ മാസ്റ്റര്‍ സംസാരിച്ചു.
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment