കൊച്ചി: രാത്രികാലങ്ങളില്‍ യാത്രക്കാര്‍ക്ക് രുചികരവും വൃത്തിയുമുള്ള ഭക്ഷണം നല്‍കുന്നതിന് കണ്‍സ്യൂമര്‍ഫെഡ് തട്ടുകടകള്‍ തുടങ്ങുന്നു. 'ത്രിവേണി തട്ടുകട' എന്ന പേരില്‍ എല്ലാ നിയോജകമണ്ഡലങ്ങളിലും പദ്ധതി നടപ്പാക്കും. ആഗസ്‌തോടെ കൊച്ചിയിലെ ഗാന്ധിനഗറില്‍ ആദ്യ തട്ടുകട തുറക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്‍റ് അഡ്വ. ജോയി തോമസ് പറഞ്ഞു. ഒരു തട്ടുകടയ്ക്ക് അഞ്ച് ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
സ്ത്രീകള്‍ക്ക് തൊഴിലവസരം നല്‍കുന്നതിനായി ത്രിവേണി ബ്രാന്‍ഡ് ചപ്പാത്തി വിപണിയിലിറക്കാനും കണ്‍സ്യൂമര്‍ഫെഡ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ചപ്പാത്തി നിര്‍മാണ യൂണിറ്റ് ആരംഭിച്ച് സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങള്‍ക്ക് നല്‍കും. മൊബൈല്‍ ത്രിവേണി ഉള്‍പ്പെടെയുള്ള യൂണിറ്റുകളിലൂടെയായിരിക്കും വില്പന. ത്രിവേണി തട്ടുകടകളിലും ചപ്പാത്തിയുണ്ടാകും.
മിനറല്‍ വാട്ടര്‍ ഉത്പാദന രംഗത്തും കണ്‍സ്യൂമര്‍ഫെഡ് കാല്‍വെക്കുകയാണ്. ഇതിനായി ഭാരതപ്പുഴയുടെ തീരത്ത് മിനറല്‍ വാട്ടര്‍ പ്ലാന്‍റ് സ്ഥാപിക്കും. തൃശ്ശൂര്‍, പാലക്കാട് ജില്ലാ അതിര്‍ത്തിയിലുള്ള മായന്നൂര്‍ എന്ന സ്ഥലത്ത് പ്ലാന്‍റിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍ ഡോ. റിജി ജി. നായര്‍ പറഞ്ഞു. പ്രതിദിനം 30,000 ലിറ്റര്‍ ഉത്പാദന ശേഷിയുള്ള പ്ലാന്‍റാണ് സ്ഥാപിക്കുക.
ത്രിവേണി മിനറല്‍ വാട്ടര്‍ ഇതിനകം വിപണിയിലെത്തിയിട്ടുണ്ട്. എന്നാല്‍, ഈ രംഗത്തുള്ള മറ്റു പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കണ്‍സ്യൂമര്‍ഫെഡ് ശുദ്ധജലം വിപണിയിലിറക്കുന്നത്. പ്ലാന്‍റില്‍ ഉത്പാദനം തുടങ്ങുന്നതോടെ കുറഞ്ഞ വിലയില്‍ കൂടുതല്‍ വെള്ളം വില്‍ക്കാനാകുമെന്നാണ് പ്രതീക്ഷ. ലിറ്ററിന് 12 രൂപ നിരക്കില്‍ ശുദ്ധജലം ലഭ്യമാക്കാനാണ് പദ്ധതി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, thriveni thattukada, Mineral water

No comments:
Post a Comment