Latest News

മമ്മൂട്ടി കൈരളിയില്‍ അവതാരകനാകും


കൊച്ചി: റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിന് താരങ്ങള്‍ക്ക് തത്ക്കാലം വിലക്കില്ലെന്ന് താരസംഘടനയായ അമ്മ വ്യക്തമാക്കിയതോടെ മമ്മൂട്ടിയുടെ ടെലിവിഷന്‍ പ്രവേശനം ഉറപ്പായിരിക്കുകയാണ്.

മമ്മൂട്ടി ചെയര്‍മാനായുള്ള കൈരളി ടിവിയുടെ പുതിയ പരിപാടിയിലാണ് മെഗാ സ്റ്റാര്‍ ആങ്കര്‍ വേഷത്തിലെത്തുന്നത്. ബോളിവുഡ് താരം ആമിര്‍ഖാന്റെ സത്യമേവജയതേ മാതൃകയില്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന റിയാലിറ്റി ഷോ ആയിരിക്കും മമ്മൂട്ടി ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്.

താരസംഘടനയായ അമ്മയുടെ വിലക്കായിരുന്നു മമ്മൂട്ടിയുടെ ടെലിവിഷന്‍ പ്രവേശനത്തിന് തടസ്സമായിരുന്നത്. അതാണ് ഇപ്പോള്‍ നീക്കിക്കിട്ടിയിരിക്കുന്നത്. അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് നിര്‍ണ്ണായകമായ പുതിയ തീരുമാനമായിരിക്കുന്നത്.

Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.