ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മഞ്ജു വാരിയര്‍ വീണ്ടും അഭിനയലോകത്ത്. ഇന്ത്യന്‍ സിനിമയുടെ താരരാജാവ് അമിതാഭ് ബച്ചനൊപ്പം കല്യാണ്‍ ജ്വല്ലേഴ്സിന്റെ പരസ്യത്തിലൂടെയാണ് ശ്രദ്ധേയമായ തിരിച്ചുവരവ്. 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മടക്കം. സ്വീകരണ മുറിയില്‍ ബച്ചനൊപ്പം ടിവി ആസ്വദിച്ചിരിക്കുന്ന പെണ്‍കുട്ടിയുടെ കഥാപാത്രമാണ് മഞ്ജുവിന്റേത്. ജീന്‍സും ടോപ്പുമണിഞ്ഞ് മോഡേണ്‍ പെണ്‍കുട്ടിയുടേതാണ് വേഷം.
ഇന്ത്യന്‍ സിനിമയുടെ സ്വകാര്യ അഭിമാനമായ അമിതാഭ് ബച്ചനൊപ്പം വീണ്ടും അഭിനയം തുടങ്ങാനായത് ഭാഗ്യമാണെന്നും മഞ്ജു പറഞ്ഞു. ബച്ചനെ ആദ്യമായാണ് നേരില്‍ കാണുന്നതെന്നും കരുതലോടെയുള്ള അദ്ദേഹത്തിന്റെ സാമീപ്യം ആത്മവിശ്വാസമേകിയെന്നും കൂട്ടിച്ചേര്‍ത്തു. സിനിമയിലേക്ക് ഇനി എന്നാണ് എന്ന ചോദ്യത്തിന് പുഞ്ചിരി മാത്രമായിരുന്നു മറുപടി.
ഗൊരേഗാവ് ഫിലിം സിറ്റിയില്‍ പ്രഭു, നാഗാര്‍ജുന, പുനിത് രാജ്കുമാര്‍ എന്നിവര്‍ ക്കൊപ്പവും ഇതരഭാഷകളിലുള്ള ഇതേ പരസ്യങ്ങളില്‍ മഞ്ജു അഭിനയിക്കുന്നുണ്ട്. 'വിശ്വാസം അതല്ലേ എല്ലാം എന്നതുള്‍പടെയുള്ള പ്രമുഖ പരസ്യചിത്രങ്ങളുടെ സംവിധായകനായ പാലക്കാട് സ്വദേശി വി.എ. ശ്രീകുമാറാണ് മഞ്ജുവും ബച്ചനുമുള്‍ പെടുന്ന പരസ്യം അണിയിച്ചൊരുക്കുന്നത്.
മഞ്ജുവിന്റെ മാതാപിതാക്കള്‍ ചിത്രീകരണവേദിയില്‍ നടിക്കൊപ്പമുണ്ടായിരുന്നു. ഇരുവരുടെയും അനുഗ്രഹം വാങ്ങിയാണ് ക്യാമറയ്ക്ക് മുന്നിലെത്തിയത്. ബോളിവുഡ് ക്യാറമറാമാന്‍ മോഹനന്‍, കലാസംവിധായകന്‍ സാബു സിറില്‍ എന്നിവര്‍ അണിയറയിലെ മറ്റു പ്രമുഖരാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment