കോയമ്പത്തൂര്‍: ലോഡ്ജില്‍ മുറിയെടുത്ത സ്വര്‍ണവ്യാപാരികളുടെ ഏഴ് കിലോ 400 ഗ്രാം സ്വര്‍ണം മോഷണംപോയി. രണ്ട് കോടിയിലേറെ രൂപ വിലവരുമെന്ന് കണക്കാക്കുന്നു. കോയമ്പത്തൂര്‍ രാജാ സ്ട്രീറ്റിലെ കോട്ടാ ലോഡ്ജില്‍നിന്നാണ് ലളിത്കുമാര്‍ ജെയിന്‍ (36), പാല്‍സിങ് (28) എന്നിവരുടെ സ്വര്‍ണം നഷ്ടമായത്.
മുംബൈ സ്വദേശികളായ നവീന്‍കുമാര്‍, ജയിന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള രംഗ ജ്വല്ലറിയിലെ ജീവനക്കാരാണ് മുംബൈ സ്വദേശി ലളിത്കുമാര്‍ ജെയിനും രാജസ്ഥാന്‍ സ്വദേശി പാല്‍സിങ്ങും.
സ്വര്‍ണക്കടകളില്‍ പുതിയ ഡിസൈനുകള്‍ പരിചയപ്പെടുത്തി ഓര്‍ഡറെടുത്ത് ആ ഡിസൈനുകളില്‍ ആഭരണങ്ങള്‍ പണിതുനല്‍കുകയാണ് പതിവ്. നാലുവര്‍ഷത്തോളമായി ഇത് തുടരുന്നു.
ലളിത്കുമാര്‍ ജെയിനും പാല്‍സിങ്ങും ജൂലായ് 14ന് സ്വര്‍ണവുമായി ബാംഗ്ലൂര്‍വഴി കോയമ്പത്തൂരിലെത്തി മുറിയെടുക്കുകയായിരുന്നു.
നെക്‌ലേസ്, മോതിരം, ബ്രേസ്‌ലൈറ്റ്, വള, കമ്മല്‍ എന്നിവയായിരുന്നു കൈവശമുണ്ടായിരുന്നത്. സ്വര്‍ണക്കടകളില്‍നിന്ന് തിരിച്ചുവന്ന് രാത്രി 10 മണിയോടെ ഭക്ഷണം കഴിക്കാന്‍ പുറത്തുപോയിരുന്നു. 11 മണിയോടെ മുറിയിലെത്തിയപ്പോഴാണ് സ്വര്‍ണം നഷ്ടമായെന്നറിയുന്നത്. ഉടനെ ബിഗ്ബസാര്‍ പോലീസില്‍ പരാതിപ്പെട്ടു.
അസി.കമ്മീഷണര്‍ പ്രവീഷ്‌കുമാറും സംഘവും ലോഡ്ജിലെത്തി പരിശോധന നടത്തി. ലോഡ്ജിലെ മുറികള്‍ക്ക് രണ്ട് താക്കോലുണ്ടെന്ന് പോലീസ് കണ്ടെത്തി. ഒരു താക്കോല്‍ ലോഡ്ജ് അധികൃതരുടെ കൈവശവും മറ്റേത് മുറിയെടുക്കുന്ന ആളിന്റെ കൈവശവുമാണുണ്ടാവുക. മോഷണവുമായി ലോഡ്ജ് ജീവനക്കാര്‍ക്ക് ബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment