Latest News

പിണങ്ങി കഴിയുകയായിരുന്ന ഭാര്യയെ തട്ടിക്കൊണ്ടു പോയി ബ്ളേഡു കൊണ്ട് വരഞ്ഞുകീറി

മുംബയ്: പിണങ്ങി കഴിയുകയായിരുന്ന ഭാര്യയെ യുവാവ് തട്ടിക്കൊണ്ടു പോയ ശേഷം ദേഹമാസകലം ബ്ളേഡു കൊണ്ട് വരഞ്ഞുകീറി. ഒന്പതു ദിവസത്തെ ക്രൂരപീഡനങ്ങൾക്കുശേഷം ശരീരത്ത് നൂറിലേറെ മുറിവുകളുമായി രക്ഷപ്പെട്ട ഇരുപത്തൊന്നുകാരി മുലുന്ദ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ സെവ്‌രിയിൽ താമസിക്കുന്ന ബസു ഉസാമൻ അക്ബർ ബാദ്ഷാ എന്ന പാഷയെ പൊലീസ് അറസ്റ്റു ചെയ്തു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കൽ,​ തട്ടിക്കൊണ്ടു പോകൽ തുടങ്ങിയ കുറ്റങ്ങൾ പാഷയ്ക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്. ആയുധ നിയമുപ്രകാരവും കേസെടുത്തിട്ടുണ്ട്.

ചോദ്യം ചെയ്യലിൽ തന്റെ പിതാവ് 1993ലെ മുംബയ് സ്ഫോടന കേസിൽ പ്രതിയാണെന്നും തന്റെ പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും ബസു പൊലീസിനോട് പറഞ്ഞു.

ഫേസ്ബുക്കിലൂടെ ബിസിനസ്‌മാൻ എന്ന വ്യാജേനയാണ് യുവതിയുമായി ബസു പരിചയത്തിലായത്. പിന്നീട് ഫെബ്രുവരിയിൽ ഇരുവരും വിവാഹിതരാവുകയായിരുന്നു.







Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.