മഞ്ചേശ്വരം: ഓട്ടോറിക്ഷയ്ക്ക് പിറകില്‍ ബൈക്കിടിച്ചതിനെ തുടര്‍ന്ന് ഉപ്പളയില്‍ നേരിയ സംഘര്‍ഷം. ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ ഉപ്പള ടൗണിലാണ് സംഭവം. ഉപ്പള ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ റിക്ഷയ്ക്ക് പിറകില്‍ ചൂരി മീപ്പുഗുരി സ്വദേശികളായ രണ്ടു പേര്‍ സഞ്ചരിച്ച ബൈക്ക് വന്നിടിച്ചതാണ് സംഭവത്തിന്റെ തുടക്കം.
ഇതേതുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ അഷ്‌റഫും ബൈക്ക് യാത്രക്കാരായ സംഘവുമായി നേരിയ തോതില്‍ വാക്കേറ്റത്തില്‍ ഏര്‍പെടുകയും ചെയ്തു. ഇതിനു ശേഷം സംഘം ചൂരി മീപ്പുഗുരി ജെ.പി കോളനിയിലെ ഒരാളെ വിളിച്ചുവരുത്തി അഷ്‌റഫിനെ മര്‍ദിച്ചുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇത് ചോദ്യം ചെയ്ത നാട്ടുകാരോട് മൂവര്‍ സംഘം തട്ടിക്കയറുകയും ചെയ്തു. മൂന്നുപേരും മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ പറഞ്ഞു.
വിവരമറിയിച്ചതനുസരിച്ച് ഉപ്പള പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും പോലീസെത്തി. പിന്നീട് മഞ്ചേശ്വരം പോലീസും സ്ഥലത്തെത്തി ഓട്ടോ റിക്ഷ കസ്റ്റഡിയിലെടുത്തെങ്കിലും ബൈക്ക് കസ്റ്റഡിയിലെടുക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പോലീസ് ബൈക്ക് യാത്രക്കാരായ രണ്ടുപേരെയും ഓട്ടോഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. എന്നാല്‍ സംഘം വിളിച്ചുവരുത്തിയ ജെ.പി കോളനി സ്വദേശിയായ മൂന്നാമനെ കസ്റ്റഡിയിലെടുക്കാന്‍ തയ്യാറാവാതെ പോലീസ് ബസ് കയറ്റി വിടുകയായിരുന്നു. ഇത് സ്ഥലത്ത് സംഘര്‍ഷത്തിന് വഴിവെച്ചു. ഇയാളെ മദ്യപിച്ചിരുന്നോ എന്ന് പരിശോധിക്കാനാണ് കൊണ്ടുപോകുന്നതെന്നായിരുന്നത്രേ പോലീസിന്റെ മറുപടി.
പോലീസിന്റെ നടപടിയില്‍ രോഷാകുലരായ നാട്ടുകാര്‍ മഞ്ചേശ്വരം സ്‌റ്റേഷനിലെത്തി. സംഭവമറിഞ്ഞ് യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ.എം അഷ്‌റഫ്, മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് ട്രഷറര്‍ ഇസെഡ്.എ കയ്യാര്‍ എന്നിവരും സ്റ്റേഷനിലെത്തി. ഇവര്‍ പോലീസുമായി ചര്‍ച്ച നടത്തിയെങ്കിലും നിലപാട് മാറ്റാന്‍ പോലീസ് തയ്യാറായില്ല.
പോലീസ് പക്ഷപാതപരമായി പെരുമാറുകയാണെന്നും കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു. നേരത്തെ ഇതിന് സമാനമായ മറ്റൊരു സംഭവം ഉണ്ടായതായും അന്നും കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടിയാണ് പോലീസ് സ്വീകരിച്ചതെന്നും അവര്‍ പറഞ്ഞു. പ്രസ്തുത സംഭവത്തിലും പോലീസ് വിട്ടയച്ച ജെ.പി കോളനി സ്വദേശി ഉള്‍പെട്ടിരുന്നതായും നാട്ടുകാര്‍ ആരോപിച്ചു.
ഉപ്പളയിലെ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി ബന്തിയോട് മല്ലങ്കൈയില്‍ 150 ഓളം വരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ തടിച്ചുകൂടി. പോലീസെത്തിയാണ് ഇവരെ പിരിച്ചുവിട്ടത്. അതേസമയം രണ്ട് വാഹനങ്ങള്‍ തമ്മില്‍ ഉരസിയതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കം മാത്രമേ ഉപ്പളയില്‍ ഉണ്ടായിരുന്നുള്ളൂവെന്നും പോലീസ് ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കിയെന്നും മഞ്ചേശ്വരം പോലീസ് പറഞ്ഞു. ആളുകള്‍ തടിച്ചുകൂടിയതിനെ തുടര്‍ന്ന് പ്രദേശത്ത് അല്‍പസമയം റോഡ് തടസം ഉണ്ടായിരുന്നു. അതും പോലീസ് ഇടപെട്ട് നീക്കി.

Kasargodvartha
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment