ന്യൂഡല്‍ഹി: മണിപ്പാല്‍ കൂട്ടമാനഭംഗത്തിന് ഇരയായ മലയാളി വിദ്യാര്‍ഥിനിക്ക് കേന്ദ്രഗവണ്‍മെന്റ് പൂര്‍ണ സംരക്ഷണം നല്‍കുമെന്ന് കേന്ദ്ര മാനവവിഭവ ക്ഷേമ സഹമന്ത്രി ഡോ.ശശിതരൂര്‍ അറിയിച്ചു.
തിരുവനന്തപുരം സ്വദേശിനിയായ മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിനിക്ക് നേരെയുണ്ടായ അതിക്രമത്തിന് ഉത്തരവാദികളായവരെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും സംഭവത്തെ അതിഗൗരവത്തേടെയാണ് കേന്ദ്രഗവണ്‍മെന്റ് ഇപ്പോഴും കാണുന്നത്.
പ്രതികളായവരെ രക്ഷപ്പെടാന്‍ ഒരിക്കലും അനുവദിക്കില്ല. കടുത്ത ശിക്ഷ ഉറപ്പ് വരുത്താന്‍ കര്‍ണാടക ആഭ്യന്തരമന്ത്രി അടക്കമുള്ളവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മണിപ്പാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വിദ്യാര്‍ഥിനി ചികിത്സ പൂര്‍ത്തിയാക്കി മാതാപിതാക്കളൊടെപ്പം സ്വദേശത്തേക്ക് മടങ്ങി.
മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കേളേജില്‍ പഠനം പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ കേന്ദ്രഗവണ്‍മെന്റിന്റെ അനുമതിയോടെ കര്‍ണാടകയിലെ മറ്റേതെങ്കിലും മെഡിക്കല്‍ കോളേജിലേക്കോ കേരളത്തിലെ മെഡിക്കല്‍ കോളേജിലേക്കോ വിദ്യാര്‍ഥിനിയെ മാറ്റി പ്രവേശിപ്പിച്ച് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കുന്ന കാര്യം കേന്ദ്രഗവണ്‍മെന്റിന് പരിഗണിക്കാന്‍ കഴിയും.
എന്നാല്‍ വിദ്യാര്‍ഥിനിയുടെ വീട്ടുകാര്‍ സമീപിച്ചാല്‍ മാത്രമേ ഇക്കാര്യങ്ങളില്‍ നടപടിയെടുക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഡോ.ശശിതരൂര്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment