ന്യൂഡല്‍ഹി : 'പട്ടിക്കുട്ടി' പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി രംഗത്ത്. പ്രസ്താവനക്കെതിരേ വിവിധ നേതാക്കള്‍ രൂക്ഷവിമര്‍ശനമുയര്‍ത്തിയ സാഹചര്യത്തില്‍ ട്വിറ്ററിലൂടെയാണ് മോഡി പ്രതികരിച്ചത്. 'നമ്മുടെ സംസ്‌കാരത്തില്‍ എല്ലാ ജീവജാലങ്ങളും വില
മതിക്കപ്പെടുന്നതും പൂജനീയവുമാണ്' എന്നായിരുന്നു മോഡിയുടെ പ്രതികരണം. റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഡി വിവാദ പരാമര്‍ശം നടത്തിയത്.
ഗുജറാത്ത് കലാപത്തില്‍ താന്‍ തെറ്റായൊന്നും ചെയ്തിട്ടില്ല എന്ന് സമര്‍ഥിക്കുന്നതിനിടെയാണ് മോഡി 'പട്ടിക്കുട്ടി'യുടെ ഉദാഹരണം മൂന്നോട്ടുവച്ചത്. താന്‍ സഞ്ചരിക്കുന്ന കാറിന്റെ ചക്രങ്ങള്‍ക്കിടയില്‍ ഒരു പട്ടിക്കുട്ടി പെട്ടു പോയാല്‍ അത് ദുഃഖമുണ്ടാക്കും. അതേപോലെ താന്‍ മുഖ്യമന്ത്രി ആണെങ്കിലും അല്ലെങ്കിലും എന്തെങ്കിലും തെറ്റായി നടന്നാല്‍ അത് വിഷമമുണ്ടാക്കും, എന്ന പരാമര്‍ശമാണ് വിവാദമായത്.
പ്രസ്താവന നിരുത്തരവാദപരവും മോഡിയുടെ മാനസികാവസ്ഥ പ്രതിഫലിപ്പിക്കുന്നതുമാണെന്ന് സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും കുറ്റപ്പെടുത്തി. പട്ടിക്കുട്ടിയെക്കാള്‍ മോശപ്പെട്ടവരാണ് മുസ്ലീങ്ങള്‍ എന്നാണോ മോഡി കരുതുന്നത് എന്ന് ചോദിച്ച സമാജ്‌വാദി പാര്‍ട്ടി നേതാവ് കമാല്‍ ഫറൂഖി മോഡി രാജ്യത്തോട് മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു. അതേസമയം, മോഡിയുടെ പ്രസ്താവന വോട്ട്ബാങ്ക് രാഷ്ട്രീയത്തിനായി കോണ്‍ഗ്രസ് വളച്ചൊടിക്കുകയാണെന്ന് ബിജെപി പ്രതികരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment