Latest News

മാധ്യമങ്ങള്‍ 'കൊന്ന' കനക ജീവനോടെ ക്യാമറയ്‌ക്ക് മുന്നില്‍

ചെന്നൈ: ജീവിച്ചിരിക്കുന്നവരെ കൊല്ലാനും മരിച്ചവരെ ജീവിപ്പിക്കാനുമൊക്കെ കഴിയുന്ന ഒരു കൂട്ടരുണ്ട്‌. അവരാണ്‌ മാധ്യമപ്രവര്‍ത്തര്‍. കഴിഞ്ഞ ദിവസം അവര്‍ കൊന്നത്‌ പ്രമുഖ തെന്നിന്ത്യന്‍ നടി കനകയെയായിരുന്നു. ചൊവ്വാഴ്‌ച തമിഴ്‌ മാധ്യമങ്ങളില്‍ ചിലതും മറ്റ്‌ ചില ഓണ്‍ലൈന്‍ മീഡിയകളും പുറത്തുവിട്ട കനകയുടെ മരണവാര്‍ത്ത ഏപ്രില്‍ ഫുള്‍ പോലെ മനോഹരമായ ഒരു തട്ടിപ്പ്‌ വാര്‍ത്തയായി എങ്ങും പ്രചരിച്ചു.

കാന്‍സര്‍ ബാധിതയായി കനക കേരളത്തിലെ ഒരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നെന്നും മരിച്ചെന്നും അഭ്യൂഹം ഉയരുന്നതായിട്ടായിരുന്നു റിപ്പോര്‍ട്ട്‌. മലയാളത്തിലെ ചില ചാനലുകള്‍ കേട്ടപാതി കേള്‍ക്കാത്ത പാതി ബ്രേക്കിംഗ്‌ ന്യൂസ്‌ നല്‍കാനും മടിച്ചില്ല. അഭ്യൂഹം എന്നാണ്‌ റിപ്പോര്‍ട്ട്‌ നല്‍കിയതെങ്കിലും ഏറെക്കുറെ വാര്‍ത്ത ഉറപ്പിച്ച മട്ടിലായിരുന്നു വാര്‍ത്താ അവതാരക പെരുമാറിയതും. കനകയുടെ ജീവിതത്തിലൂടെയുള്ള ഒരു വിശകലനവും പെട്ടെന്ന്‌ തയ്യാറാക്കി അവതരിപ്പിക്കാനും മറന്നില്ല. ഏറ്റവും വലിയ വിവര സ്രോതസ്സായ വിക്കിപീഡിയയിലും തെറ്റ്‌ കടന്നുകൂടി. നടി മരിച്ചതായി കനകയുമായി ബന്ധപ്പെട്ട വിവരത്തില്‍ ചേര്‍ത്തു. എന്നാല്‍ മിനിറ്റുകള്‍ അങ്ങിനെ കിടന്ന വിക്കി അബദ്ധം തിരിച്ചറിഞ്ഞതോടെ അതേ വേഗതയില്‍ തന്നെ എഡിറ്റ്‌ ചെയ്‌ത് പഴയ പടിയാക്കി.

വാര്‍ത്ത ഇവിടെ നിന്നില്ല. ചാനലും വെബ്‌സൈറ്റുകളും കടന്ന്‌ ഏറ്റവും വലിയ പ്രചരണ വേദിയായ ഫേസ്‌ബുക്കിലേക്കും നീണ്ടു. കനകയ്‌ക്ക് വിട, ആദരാഞ്‌ജലികള്‍ അങ്ങിനെ പോയി താരത്തിന്റെ ചിത്രത്തോടൊപ്പം നല്‍കിയ പോസ്‌റ്റ്. വിചാരിച്ച പോലെ തന്നെ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചൂടപ്പമായി മാറുകയും ചെയ്‌തു. ആരൊക്കെയോ കൂടി തന്നെ കൊല്ലുന്നതായി മനസ്സിലാക്കിയ കനക തന്നെ ഒടുവില്‍ തന്നെ കൊല്ലരുതേ എന്ന്‌ ആവശ്യപ്പെട്ടു കൊണ്ട്‌ രംഗത്ത്‌ എത്തിയതോടെ വാര്‍ത്ത പ്രചരിപ്പിച്ചവരൊക്കെ ഇളിഭ്യരായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.