Latest News

ഗ്രീന്‍വുഡ്‌സ് സ്‌കൂളിലെ ജീവനക്കാരി തീവണ്ടി തട്ടി മരിച്ചു

ഉദുമ: ഗ്രീന്‍വുഡ്‌സ് പബ്‌ളിക് സ്‌കൂളിലെ ഓഫീസ് സ്റ്റാഫ് തീവണ്ടി തട്ടി മരിച്ചു. ഉദുമ ബാരയിലെ കൃഷ്ണന്‍-മീനാക്ഷി ദമ്പതികളുടെ മകള്‍ വി. ചിത്ര (34) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറു മണിയേടെ പള്ളം റെയില്‍വെ ട്രാക്കില്‍ വെച്ചാണ് അപകടമുണ്ടായത്.
വൈകിട്ട് സ്‌കൂള്‍ വിട്ട് പള്ളത്തുള്ള അമ്മാവന്‍ അഡ്വ. മോഹനന്റെ വീട്ടില്‍ പോയി തിരിച്ച് ബാരയിലേക്ക് പോകുമ്പോള്‍ മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിന്‍ വരുമ്പോള്‍ അടുത്തുള്ള പാളത്തില്‍ കയറി നില്‍ക്കുകയായിരുന്നു.

ഇതിനിടയില്‍ മൊബൈല്‍ ഫോണില്‍ വന്ന കോള്‍ നോക്കുന്നതിനിടെ കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിന്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവം കണ്ട വഴിയാത്രക്കാരന്‍ അടുത്തുള്ള വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

ബേക്കല്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. പയ്യന്നൂരിലെ പ്രകാശ് ആണ് ഭര്‍ത്താവ്. ബാര യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ആയുഷ് ഏക മകനാണ്.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Greenwoods

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.