രാജാ ക്ലിനിക്കിനു മുന്‍വശം വളവു തിരിയുമ്പോള്‍ തന്നെ നിയന്ത്രണം വിട്ട ലോറി മൈത്രി മെഡിക്കല്‍സിനു മുന്‍വശം ഇരുചക്ര വാഹനം ഇടിച്ചിട്ട ശേഷം അതിവേഗം ഓടിച്ചു ബസ് സ്റ്റാന്‍ഡിനു സമീപം എത്തുകയായിരുന്നു. ഇതോടെ തീരെ നിയന്ത്രണം വിടുകയും എതിര്‍വശത്തേക്കു പാഞ്ഞ് പ്രിയ ടെക്സ്റ്റൈല്‍സിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. ഷട്ടറും കടയ്ക്കകത്തെ കോണ്‍ക്രീറ്റ് പില്ലറും തകര്‍ത്താണു ലോറി നിന്നത്.
ഇടിയുടെ ആഘാതത്തില്‍ ഷട്ടര്‍ തെന്നിമാറി തൊട്ടടുത്ത വീട്ടിലേക്കുള്ള വഴിയിലേക്കു കയറി നിന്നു. കടയുടമ സൌദാമിനി നേരത്തെ കടയടച്ചു കണ്ണൂരിലെ വീട്ടിലേക്കു മടങ്ങിയിരുന്നു. തൊട്ടടുത്ത കൈരളി ടെക്സ്റ്റൈല്‍സും അടച്ചിരുന്നതിനാല്‍ വന്‍ ദുരന്തം വഴിമാറി. അപകടം നടന്നയുടന്‍ നാട്ടുകാര്‍ ഓടിക്കൂടുമ്പോഴേക്കും മദ്യലഹരിയില്‍ മുങ്ങിയ ഡ്രൈവര്‍ ചായ്യോം ബസാറിലെ ശ്രീജിത്ത് ലോറി പിന്നോട്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു. അപകടസമയത്ത് ഇയാള്‍ മാത്രമാണു ലോറിയില്‍ ഉണ്ടായിരുന്നത്.
നാട്ടുകാര്‍ ഇയാളെ കാബിനില്‍ നിന്നു പിടിച്ചിറക്കിയെങ്കിലും ആളെ തിരിച്ചറിഞ്ഞതോടെ നീലേശ്വരം പൊലീസിനു കൈമാറി. ഇരുചക്ര വാഹനത്തില്‍ ലോറിയിടിച്ചു പരുക്കേറ്റ മടിക്കൈ എരിക്കുളത്തെ വിജീഷ്, ഓട്ടോഡ്രൈവര്‍ ശിശുപാലന്‍ എന്നിവര്‍ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ ചികില്‍സ തേടി. തുണിക്കടയുടെ കോണ്‍ക്രീറ്റ് തൂണുകള്‍ക്കു ബലക്ഷയം സംഭവിച്ചതിനാല്‍ ലോറി പെട്ടെന്നു നീക്കംചെയ്യുന്നത് അപകടമാകും എന്ന നിലപാടിലാണു പോലീസ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment