Latest News

ഖബറടക്കാന്‍ അനുമതിയില്ല; മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

പാലക്കാട്: എഴുവന്തല ഇടുതറ കിഴക്കുംപറമ്പ് ജുമാമസ്ജിദ് മഹല്ലില്‍ ഖബറടക്കാന്‍ അനുമതിയില്ലാതെ മൂന്നുദിവസം ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഇടുതറ പാറപ്പുറത്ത് മൊയ്തീ(80)ന്റെ മൃതദേഹവുമായിട്ടായിരുന്നു ഉപരോധം. ഞായറാഴ്ചയായിരുന്നു മരണം. ചൊവ്വാഴ്ച രാത്രിവരെയും മയ്യിത്ത് ഫ്രീസറില്‍ സൂക്ഷിച്ചു.

40 വര്‍ഷം മുമ്പാണു കിഴക്കുംപറമ്പ് മഹല്ല് രൂപീകരിച്ചത്. 1983ല്‍ മഹല്ലിനു കീഴില്‍ ഖബര്‍സ്ഥാനുവേണ്ടി സ്ഥലം വാങ്ങി. എന്നാല്‍, ഖബര്‍സ്ഥാനില്‍ മയ്യിത്ത് ഖബറടക്കാനുള്ള അനുമതി സര്‍ക്കാരില്‍നിന്നു ലഭിച്ചത് 2013ലായിരുന്നു. അനുമതി ലഭിച്ചശേഷം ആദ്യം മരിച്ചത് കിഴക്കുംപറമ്പ് എരിപുരത്ത് പാത്തുമ്മക്കുട്ടിയായിരുന്നു.

പ്രദേശത്തെ ചിലര്‍ അനുമതിക്കെതിരേ കോടതിയില്‍നിന്നു സ്‌റ്റേ വാങ്ങിയതിനാല്‍ അന്ന് ഇവിടെ ഖബറടക്കാന്‍ കഴിഞ്ഞില്ല. കോടതി പുറപ്പെടുവിച്ച സ്റ്റേയിലുള്ള അവ്യക്തതയാണ് ഈ പ്രതിസന്ധിക്കു കാരണം. 170 അംഗങ്ങളുള്ള മഹല്ലാണിത്. മൊയ്തീന്റെ മയ്യിത്ത് ഖബറടക്കുന്നതില്‍ രാത്രി വൈകിയും തീരുമാനമായിട്ടില്ല. സബ് കലക്ടറുടെയും ഡിവൈ.എസ്.പിയുടെയും നേതൃത്വത്തില്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.