Latest News

പൊന്നാനി നഗരസഭ സ്റ്റാന്‍്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം ഹൈദര്‍ അലി അന്തരിച്ചു

പൊന്നാനി: നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാനും മുസ്ലിംലീഗ് മലപ്പുറം ജില്ലാ കൗണ്‍സിലറുമായ ചാണാറോഡ് മുര്‍ഷിങ്ങാനകം എം ഹൈദര്‍ അലി(50) അന്തരിച്ചു. വൈകീട്ട് 5.30ഓടെ പെരിന്തല്‍മണ്ണ ഇ എം എസ് ആസ്പത്രിയിലായിരുന്നു മരണം. 

അമിത രക്ത സമ്മര്‍ദ്ദം മൂലം തച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയനായ ശേഷം ഏതാനും ദിവസങ്ങളായി അബോധാവസ്ഥയിലായിരുന്നു. പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരിക്കേ ഒരാഴ്ച മുമ്പ് തലവേദനയെത്തുടര്‍ന്ന് പരിശോധനക്കെത്തിയപ്പോഴാണ് രോഗ വിവരമറിയുന്നത്.
പൊന്നാനി എം ഐ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്യൂണ്‍ ആയി സര്‍വ്വീസില്‍ പ്രവേശിച്ച് ലാബ് അസിസ്റ്റന്‍്റായി പ്രൊമോഷന്‍ ലഭിച്ച ശേഷം ഐ ഹയര്‍ സെക്കണ്ടറി ഗേള്‍സ് സ്കൂളിലെ ലാബ് അസിസ്റ്റന്‍്റായി സേവനം ചെയ്തു വരികയായിരുന്നു.
മുനിസിപ്പാലിറ്റിയില്‍ 34-ാം വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന ഇദ്ദേഹം വണ്ടിപ്പേട്ട പ്രദേശത്തു നിന്ന് വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട് രണ്ടാം തവണയാണ് കൗണ്‍സിലറാകുന്നത്.
നിലവില്‍ എസ് ടി യു മുനിസിപ്പല്‍ പ്രസിഡന്‍്റായിരുന്നു. എം ഐ ഹൈസ്കൂളില്‍ എം എസ് എഫ് യൂണിറ്റ് സെക്രട്ടറിയായി രാഷ്ര്ടീയ രംഗത്തെത്തിയ ഹൈദര്‍ അലി പൊന്നാനി മുനിസിപ്പല്‍ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്‍്റ്, ജനറല്‍ സെക്രട്ടറി, യൂത്ത്ലീഗ് ജില്ലാ, സംസ്ഥാന കൗണ്‍സിലര്‍, പൊന്നാനി താലൂക്ക് മോട്ടോര്‍ വെഹിക്കിള്‍ കോ ഓപറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. മുസ്ലിംലീഗ് വേദികളിലെ പ്രഭാഷകനുമായിരുന്നു.
മാതാവ്: ഫാത്തിമക്കുട്ടി ഭാര്യ: ഷരീഫ മകള്‍: ഷഹനാസ്(എം ഐ യു പി സ്കൂള്‍ അധ്യാപിക) മരുമകന്‍: അബ്ദുല്‍ റഷീദ്(മലേഷ്യ) സഹോദരങ്ങള്‍: ഹൈറുന്നിസ, പരേതനായ അസീസ് സഞ്ചാരി


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.