Latest News

വ്യാജ ഭൂമി കാണിച്ച് കോടികള്‍ തട്ടിയ സായാഹ്ന പത്രത്തിന്‍െറ ഉടമ അറസ്റ്റില്‍

കോഴിക്കോട്: സാമ്പത്തിക തട്ടിപ്പിനിരയായി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസില്‍ സായാഹ്ന പത്രത്തിന്‍െറ ഉടമയെ മെഡി. കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. മാസങ്ങള്‍ക്ക് മുമ്പ് തട്ടിപ്പിനിരയായി പൊറ്റമ്മല്‍ സ്വദേശി പട്ടാംകുളങ്ങര താഴത്ത് സുരേഷ് കുമാര്‍ (50) ജീവനൊടുക്കിയ സംഭവത്തില്‍ ഭാര്യ സ്മിത നല്‍കിയ പരാതിയിലാണ് കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയും കോട്ടൂളിയിലെ താമസക്കാരനുമായ കെ.പി. സഞ്ജീവ് കുമാറിനെ (42) മെഡി. കോളജ് സി.ഐ കെ. ഉല്ലാസിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്ന് ഇടക്ക് പുറത്തിറങ്ങുന്ന ‘സായാഹ്നം’ പത്രത്തിന്‍െറ ഉടമയാണ് സഞ്ജീവ് കുമാര്‍. ബാങ്ക് മാനേജറടക്കം പലരില്‍നിന്നായി ഇയാള്‍ കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു.
ബിസിനസുകാരനായ സുരേഷ് കുമാര്‍ തൊണ്ടയാട് ബൈപാസ് റോഡില്‍ 70 ലക്ഷം രൂപയുടെ വീട് വാങ്ങിയിരുന്നു. പത്രമുടമയെന്ന പേരില്‍ പരിചയപ്പെട്ട സഞ്ജീവ് കുമാര്‍ എറണാകുളത്തെ ഭൂമിയുടെ വ്യാജ രേഖ കാണിച്ച് ഈ പണം തട്ടിയെടുത്തെന്നാണ് പരാതി. എറണാകുളത്ത് ഭാവിയില്‍ വന്‍ വില ലഭിക്കുന്ന ഭൂമി കുറഞ്ഞ വിലക്ക് ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് സുരേഷ് കുമാറിന്‍െറ കോഴിക്കോട്ടെ വീട് കുറഞ്ഞ വിലക്ക് വില്‍പിക്കുകയായിരുന്നു.
എറണാകുളത്ത് കൊണ്ടുപോയി ഭൂമി കാണിക്കുകയും വ്യാജ രേഖ നല്‍കി പണമത്രയും സഞ്ജീവ് കുമാര്‍ കൈക്കലാക്കുകയും ചെയ്തു. ഭൂമിക്ക് യഥാര്‍ഥ ഉടമ ഉണ്ടെന്നറിഞ്ഞ സുരേഷ് കുമാര്‍ ആകെയുള്ള സമ്പാദ്യം നഷ്ടപ്പെട്ടതിന്‍െറ ദു:ഖത്തില്‍ ജീവനൊടുക്കുകയായിരുന്നു. 
പണം നഷ്ടപ്പെട്ടതിന്‍െറ പൂര്‍ണ വിവരങ്ങള്‍ അറിയുന്ന ഭാര്യ സ്മിതയാണ് പൊലീസില്‍ പരാതി നല്‍കിയത്.
നിരവധി പേരില്‍നിന്ന് ഈവിധം ‘വ്യാജഭൂമി’ കാണിച്ച് വന്‍തുക ഇയാള്‍ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. പ്രതിയുടെ മക്കള്‍ രാമനാട്ടുകരയിലെ പ്രമുഖ സ്കൂളില്‍ പഠിക്കുകയാണ്. ഇയാള്‍ക്ക് രണ്ട് ആഡംബര കാറുകളുണ്ടെന്നും പത്രം ഉടമയെന്ന പേരില്‍ പരാതിക്കാരെ ഭീഷണിപ്പെടുത്തിവരുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.