മംഗലാപുരം: മൂഡബിദ്രി ജൈനക്ഷേത്രത്തില്‍നിന്ന് കോടികളുടെ വിഗ്രഹങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിയെന്നു സംശയിക്കുന്ന വ്യക്തിയുടെ രേഖാചിത്രം പോലീസ് പുറത്തിറക്കി. മംഗലാപുരം സിറ്റി പോലീസ് കമ്മീഷണറാണ് രേഖാചിത്രം മാധ്യമങ്ങള്‍ക്കു നല്‍കിയത്. മുപ്പതു വയസ്സു തോന്നിക്കുന്ന വെളുത്ത് സാമാന്യം ഉയരമുള്ള വ്യക്തിയുടെതാണ് രേഖാചിത്രം. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസിനെ അറിയിക്കണമെന്ന് കമ്മീഷണര്‍ മനീഷ് കര്‍ബികര്‍ അഭ്യര്‍ഥിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മൂഡബിദ്രി സിദ്ധാന്തദര്‍ശന്‍ മന്ദിരത്തില്‍നിന്ന് പഞ്ചലോഹത്തിന്റെയും സ്വര്‍ണത്തിന്റെയുമടക്കം 16 വിഗ്രഹങ്ങള്‍ മോഷണംപോയത്. അതിപുരാതനമായ ഈ വിഗ്രഹങ്ങള്‍ക്ക് 13 കോടിയോളം വിലമതിക്കുമെന്നാണു കണക്കാക്കുന്നത്. ക്ഷേത്രത്തിന്റെ പിന്‍വശത്തെ ജനവാതില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് അകത്തു കടന്നത്.
കവര്‍ച്ചയ്ക്കു മുമ്പ് കുറച്ചു ദിവസങ്ങളായി പ്രദേശത്തു കണ്ടിരുന്ന ഒരു വ്യക്തിയെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്. നാട്ടുകാര്‍ പറഞ്ഞതനുസരിച്ചുള്ള വിവരങ്ങള്‍ വെച്ച് രേഖാചിത്രം തയ്യാറാക്കുകയായിരുന്നു. മാത്രമല്ല, സി.സി.ടി.വി. ക്യാമറയില്‍നിന്നും നിര്‍ണായക സൂചനകള്‍ ലഭിച്ചു. ഹിന്ദി സംസാരിക്കുന്ന ഈ യുവാവ് ധര്‍മസ്ഥലയില്‍ പോകാന്‍ പലരോടും വഴി ചോദിച്ചിരുന്നുവത്രെ. ശനിയാഴ്ച രാവിലെ ഇവിടെനിന്ന് ഇയാള്‍ ഓട്ടോറിക്ഷയില്‍ ധര്‍മസ്ഥലയില്‍ പോയതായും വിവരം ലഭിച്ചു.
ക്ഷേത്രത്തിനകത്തെ സൈറണ്‍ മുഴങ്ങാത്തത് മോഷ്ടാവിന്റെ പണിമൂലമാണെന്നായിരുന്നു നേരത്തേ കരുതിയിരുന്നത്. എന്നാല്‍ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ സ്വിച്ച് ഓണ്‍ ചെയ്യാതിരുന്നതിനാലാണ് സൈറണ്‍ പ്രവര്‍ത്തിക്കാതിരുന്നതെന്ന് തെളിഞ്ഞു. ഗ്യാസ് സിലിന്‍ഡറും മറ്റു പെട്ടികളും സ്ഥലത്തുണ്ടായിരുന്നത് കൂടുതല്‍ ആളുകളുണ്ടായിരുന്നതിന്റെ സൂചന നല്‍കുന്നുണ്ട്.

എന്നാല്‍ സി.സി.ടി.വി.യില്‍ ഒരാളുടെ ദൃശ്യമേ പതിഞ്ഞിട്ടുള്ളൂ. ഷട്ടറുകള്‍ സെന്‍സറുകളെ തൊടാതെ മുറിച്ച് ശ്രീകോവിലിനുള്ളിലേക്കു കടന്ന രീതി കണ്ടാല്‍ ഈ പ്രദേശം നന്നായി പഠിച്ച വ്യക്തിയാണെന്നുറപ്പാണ്. ശ്രീകോവിലിലേക്ക് ഇങ്ങനെയും കടക്കാമെന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ക്കു പോലും ഇപ്പോഴാണു മനസ്സിലാവുന്നത്.
Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment