തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചതെന്ന് തട്ടിപ്പിനരയായ കോന്നി സ്വദേശി ശ്രീധരന്‍ നായര്‍ . വിവിധ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീധരന്‍ നായര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
സോളാര്‍ പാനല്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച കാര്യങ്ങളാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചതെന്നും മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സരിതയ്ക്ക് നാല്‍പ്പതു ലക്ഷം രൂപ നല്‍കിയതെന്നും ശ്രീധരന്‍ നായര്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
എന്നാല്‍ , ക്വാറിയുടെ ആവശ്യത്തിനു വേണ്ടി മാത്രമായിരുന്നു ശ്രീധരന്‍ നായര്‍ തന്നെ വന്നു കണ്ടതെന്നായിരുന്നു തിങ്കളിഴ്ച കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞത്.
മുഖ്യമന്ത്രിയുടേത് മാത്രമല്ല മന്ത്രിമാരായ പി.ജെ.ജോസഫ്, പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ.ജയലക്ഷ്മി എന്നിവരുടെ ഓഫീസുകളിലും സരിതയ്ക്ക് വന്‍ സ്വാധീനമാണെന്നും ശ്രീധരന്‍ നായര്‍ പറഞ്ഞു.
2012 ജൂലായ് ഒന്‍പതിനാണ് മുഖ്യമന്ത്രിയെ സെക്രട്ടേറിയറ്റില്‍ വച്ചു കണ്ടതെന്ന് ശ്രീധരന്‍ നായര്‍ പറഞ്ഞു. അന്ന് സരിത എസ് നായരും കൂടെയുണ്ടായിരുന്നു. 3 മെഗാവാട്ടിന്റെ സോളാര്‍ പാനല്‍ സ്ഥാപിക്കുന്ന ആളെന്നും നേരത്തെ പറഞ്ഞ ക്രഷര്‍ ഉടമയാണെന്നും പറഞ്ഞാണ് സരിത എന്നെ പരിചയപ്പെടുത്തിയത്.
സരിതയാണ് എന്നെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തിയത്. ധൈര്യമായി മുന്നോട്ട് പോകാന്‍ മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ എല്ലാ സഹായവും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. സബ്‌സിഡി കാര്യങ്ങളും ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതൊക്കെ സരിത പറഞ്ഞിട്ടുണ്ടാകുമല്ലോ എന്ന് മുഖ്യമന്ത്രി പറഞ്ഞു. നിങ്ങളെപ്പോലുള്ളവര്‍ ഈ രംഗത്ത് വന്നാലെ വൈദ്യുതിക്ഷാമം പരിഹരിക്കാനാവൂവെന്നും സോളാര്‍ പവര്‍ മാത്രമാണ് ഇനി പരിഹാരമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്നത്തെ സി.സി. ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങളെല്ലാം ബോധ്യമാകും.
കേസ് ഒതുക്കാന്‍ കോണ്‍ഗ്രസുകാര്‍ അടക്കമുള്ളവരില്‍ നിന്ന് തനിക്ക് വലിയ സമ്മര്‍ദം നേരിടേണ്ടിവന്നുവെന്നും ശ്രീധരന്‍ നായര്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ സംഭവത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്ന് തോന്നിയതുകൊണ്ടാണ് ആദ്യം പരാതിയില്‍ അദ്ദേഹത്തിന്റെ പേരു ചേര്‍ക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment