Latest News

സെക്രട്ടേറിയറ്റിലേക്ക് അർദ്ധരാത്രി പ്രതിഷേധ പ്രകടനങ്ങൾ,​ സംഘർഷം

തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസിൽ പരാതിക്കാരനായ ശ്രീധരൻ നായർ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ പ്രകടനങ്ങൾ. രാത്രി 11 മണിയോടെ യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് പന്തംകൊളുത്തി പ്രകടനം നടത്തി. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രകടനം.

അർദ്ധരാത്രി 12 മണിയോടെ ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായി. പൊലീസ് ലാർത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പൊലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തിച്ചാർജിൽ ടി.വി. രാജേഷ് എം.എൽ.എയ്ക്കും മർദ്ദനമേറ്റു.


Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.