Latest News

പ്രസവസമയത്ത് നിലവിളിച്ചാല്‍ ഫൈന്‍ 5 ഡോളര്‍ !!

ഹരാരെ : പ്രസവ സമയത്ത് പ്രസവ വേദന കാരണം അമ്മ നിലവിളിച്ചാല്‍ അഞ്ചു ഡോളര്‍ പിഴ നല്‍കണം. സിംബവെയിലാണ് ഇത്തരത്തിലുള്ള പുതിയ നിയമം വന്നിരിക്കുന്നത് .

ഒരു നിലവിളിക്കാന്‍ അഞ്ചുഡോളര്‍ പിഴ ആശുപത്രി അധികൃതര്‍ ഈടാക്കുന്നത് ഈ നിയമം കാരണം മിക്കവര്‍ക്കും കുറഞ്ഞത് അന്‍പത് ഡോളറെങ്കിലും അധികമായി ചിലവാകുകയാണ് . പ്രസവം കഴിഞ്ഞ് അമ്മയെയും കുഞ്ഞിനെയും വാര്‍ഡിലേക്ക് മാറ്റിയ ശേഷമാണ് നിലവിളിയുടെ കണക്ക് ആശുപത്രി അധികൃതര്‍ പറയുന്നത് . പണം നല്‍കാന്‍ തയ്യാറാകാത്തവരെ ആശുപത്രിയില്‍ തടഞ്ഞുവെക്കും ചില ഇടങ്ങളില്‍ കുഞ്ഞിനെ പണയമായി എടുത്തശേഷം കാശ് നല്‍കിയാല്‍ മാത്രം മാതാപിതാക്കള്‍ക്ക് തിരികെ നല്‍കുന്ന സംഭവം വരെ ഉണ്ടായി .ഇതിനായി പ്രത്യേക ജീവനക്കാരും ഉണ്ട്.

എന്നാല്‍ ജനങ്ങളെ സുഖ പ്രസവത്തില്‍ നിന്നും അകറ്റാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ അധികൃതര്‍ ഒരു നിയമം കൊണ്ടുവന്നതെന്നും പറയപ്പെടുന്നു. സിസേറിയന്‍ വഴിയുള്ള പ്രസവത്തിന് സിംബാവെയില്‍ വലിയ ചിലവാണ് ഇത്തരത്തില്‍ ഒരു നിയമം കാരണം ആളുകള്‍ സിസേറിയനിലേക്ക് മാറുമെന്നാണ് ഈ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന അഴിമതിക്കെതിരെ പ്രചാരണം നടത്തുന്ന സംഘടനപ്രവര്‍ത്തകര്‍ പറയുന്നത്.
ഇങ്ങനെയുള്ള നിയമം കാരണം മിക്കവരും ഹോസ്പിറ്റലുകളെ ആശ്രയിക്കാതെ സ്വന്തം വീടുകളില്‍ തന്നെ പ്രസവിക്കാന്‍ നിര്‍ബന്ധിതരാകുകയാണ് .അതുകാരണം അടുത്തകാലത്തായി പ്രസവതോടെയുള്ള മരണം അവിടങ്ങളില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട് .
സിംബവെയിലെ മിക്ക മേഖലാ സ്ഥാപനങ്ങളിലും അഴിമതി കൊടികുത്തി വാഴുകയാണ് പോലീസില്‍ പരാതിപ്പെട്ടാല്‍ കേസേടുക്കണമെങ്കില്‍ അവര്‍ക്കും കൈമടക്ക് നല്‍കേണ്ടിവരും.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.