കോഴിക്കോട്: വയനാട്ടില്‍ മാസപ്പിറവി കണ്ടതിനാല്‍ ബുധനാഴ്ച മുതല്‍ റംസാന് നോമ്പ് ആരംഭിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്, കെ.പി. ഹംസ മുസ്ലിയാര്, എന്‍. അലി മുസ്ലിയാര്, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, ബേപ്പൂര്‍ ഖാസി പി.ടി. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്
കീഴൂര്‍ മംഗലാപുരം ഖാസി ത്വഖ അഹമ്മദ് മുസ്ല്യാര്‍, കാഞ്ഞങ്ങാട് ഖാസി ജിഫ്രി മുത്തുകോയ തങ്ങള്‍, എരോല്‍ ഉദുമ പടിഞ്ഞാര്‍ ഖാസി സി. മുഹമ്മദ് കുഞ്ഞി മുസ്ല്യാര്‍, കാസര്‍കോട് സംയുക്ത ഖാസിയുടെ ചുമതല വഹിക്കുന്ന അബ്ദുല്‍ മജീദ് ബാഖവി എന്നിവര്‍ അറിയിച്ചു.
മറപ്പിറവി പ്രഖ്യാപനം വന്നതോടെ പളളികളില്‍ നിന്നും തക്ബീര്‍ ധ്വനികള്‍ ഉയര്‍ന്നു. ഇതോടെ വിശ്വാസികള്‍ ആദ്യ തറാവീഹ് നിസ്കാരത്തിനായി പളളികളിലേക്ക് നീങ്ങി. പളളികളെല്ലാം വിശ്വാസികളെ കൊണ്ട് നിറഞ്ഞു. തറാവീഹ് നിസ്കാരത്തിന് ശേഷം ഭക്തി നിര്‍ഭരമായ പ്രാര്‍ത്ഥനയും തുടര്‍ന്ന് ആദ്യനോമ്പിന്റെ നിയ്യത്തും വെച്ച് വിശ്വാസികള്‍ ഭവനങ്ങളിലേക്ക് മടങ്ങി.

ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഹര്‍ത്താല്‍ വാര്‍ത്ത പുറത്ത് വന്നതിനാല്‍ റംസാന് വിപണികളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.
ഗള്‍ഫ് നാടുകളിലും ബുധനാഴ്ച റംസാന് വ്രതാരംഭം
ഗള്‍ഫ് നാടുകളില്‍ പ്രാര്‍ത്ഥനയുടെ പുണ്യവുമായി റംസാന് വ്രതാരംഭം ബുധനാഴ്ച ആരംഭിക്കും. പുണ്യ മാസത്തെ വരവേറ്റു കൊണ്ട് പള്ളികളില്‍ തറാവീഹ് നമസ്കാരം ആരംഭിച്ചു.
തിങ്കളാഴ്ച രാത്രി ഗള്‍ഫ് നാടുകളില്‍ എവിടെയും മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ റംസാന്മാസം ബുധനാഴ്ച ആരംഭിക്കൂ എന്ന് സൗദി സുപ്രീം കോടതി അറിയിക്കുകയായിരുന്നു. ഗള്‍ഫ് നാടുകളിലെ ചെറുതും വലുതുമായ പള്ളികള്വ്രതരംഭാത്തിനു ഒരുങ്ങി കഴിഞ്ഞു.
ആത്മ ശുദ്ധീകരണത്തിനായി സ്വയം സമര്‍പ്പിക്കുന്ന മുപ്പത് ദിനരാത്രങ്ങളാണ് ഇനിയുണ്ടാവുക. പകലുകളില്‍ ഉപവാസവും രാത്രികളില്‍ ഖുറാന്പാരായണവുമായി വിശ്വാസികള്‍ റംസാന് മാസത്തെ പ്രാര്‍ഥന മുഖരിതമാക്കും. പള്ളികള്‍ക്ക് സമീപം നോമ്പു തുറയ്ക്കായി പ്രത്യേകം കേന്ദ്രങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment