Latest News

ഉദുമ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ടിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ്

ഗിരീഷന്‍ നമ്പ്യാര്‍ 
ഉദുമ: ഉദുമ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വാസു മാങ്ങാടിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഗിരീഷന്‍ നമ്പ്യാര്‍ അടുക്കത്ത്ബയല്‍ കെപിസിസി പ്രസിഡണ്ട് രമേഷ് ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഐ.വൈ.സി പ്രസിഡണ്ട് ദീന കുര്യക്കോസ്, ഡിസിസി പ്രസിഡണ്ട് അഡ്വ. സി.കെ. ശ്രീധരന്‍ എന്നിവര്‍ക്ക് പരാതി നല്‍കി.

പരാതിയുടെ പൂര്‍ണ്ണരൂപം
ഉദുമ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പുതുതായി ചുമതലയേറ്റ ഭാരവാഹികളുടെ പ്രഥമ യോഗം 22/6/'13 ന് വൈകുന്നേരം 6 മണിക്ക് ഉദുമ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉദുമ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ശ്രീ വാസു മാങ്ങാടിനോട് യോഗാവിശ്യത്തിനായി അന്നേ ദിവസം ഉദുമ മണ്ഡലം കോണ്‍ഗ്രസ് ഓഫീസ് അനുവദിച്ച് തരുവാന്‍ ആവിശ്യപ്പെട്ടപ്പോള്‍ മണ്ഡലം കോണ്‍ഗ്രസ് ഓഫീസ് 'യൂത്തന്മാര്‍ക്ക്' യോഗം ചേരുവാന്‍ ഉള്ളതല്ലെന്നും, നിങ്ങള്‍ വേണമെങ്കില്‍ മറ്റൊരിടം അന്വേഷിച്ചോളൂ എന്നും മറ്റും വളരെ പരിഹാസ്യരൂപേണ അദ്ദേഹം എന്നോട് മറുപടി പറഞ്ഞു.

യോഗം ചേരാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്നേ ദിവസം മാങ്ങാട് സംഗമം ഓഡിറ്റൊരിയത്തില്‍ വെച്ച് ചേരുകയും ശ്രീ വാസു മാങ്ങാടിന്റെ ധിക്കാരപരവും,സംഘടനാ വിരുദ്ധവുമായ നിലപാടിനെതിരെ ഐക്യകണ്‌ഠേന ശക്തമായി പ്രതിഷേധിക്കുകയും, ഇതിനെതിരെ ഡിസിസിക്കും മറ്റ് മേല്‍ കമ്മിറ്റികള്‍ക്കും പരാതി നല്‍കുവാനും തീരുമാനിച്ചു.
ഇത്തരം ധിക്കാരപരവും, സംഘടനാ വിരുദ്ധ പ്രവര്‍ത്തനവുമായി പോകുന്ന വാസു മാങ്ങാട് പ്രസിഡന്റായ ഉദുമ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി എത്രയും പെട്ടെന്ന് പുന:സംഘടിപ്പിക്കണമെന്നും, അല്ലാത്ത പക്ഷം ഈ കമ്മിറ്റിയുമായി വരും നാളുകളില്‍ യോജിച്ചു പ്രവര്‍ത്തിക്കുവാന്‍ പ്രയാസമായിരിക്കുമെന്നും യോഗം ആവിശ്യപ്പെട്ടു.

ആയതിനാല്‍ ഉദുമ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ശ്രീ വാസു മാങ്ങാട് സംഘടനാ ആവിശ്യത്തിന് ഓഫീസ് അനുവദിച്ചു തരാതെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനും, ധിക്കരപരമായ രീതിയില്‍ സംസാരിച്ചതിനെതിരെയും, യൂത്ത് കോണ്‍ഗ്രസ്സുകാരെ 'യൂത്തന്മാര്‍' എന്ന് വളരെ പരിഹാസ്യ രൂപേണ വിളിച്ചതിനെതിരെയും അദ്ദേഹത്തെ പാര്‍ട്ടി പദവികളില്‍ നിന്നും മാറ്റിനിര്‍ത്തി ഒരു വിശദമായ അന്വേഷണം നടത്തി മേല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഇതിനാല്‍ ബഹുമാനപുരസം അപേക്ഷിച്ചു കൊള്ളുന്നു.
എന്ന്,
ഉദുമ യൂത്ത് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട്,
ഗിരീഷന്‍ നമ്പ്യാര്‍ അടുക്കത്ത് ബയല്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.