Latest News

സംസ്ഥാന മതവിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

മലപ്പുറം: കേരള സംസ്ഥാന മത വിദ്യഭ്യാസ ബോര്‍ഡ് നടത്തിയ പൊതുപരീക്ഷയുടെ പ്രസിദ്ധീകരിച്ചു. കേരളം, കര്‍ണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളാണ് പരീക്ഷകളില്‍ പങ്കെടുത്തത്. 10ാം തരത്തില്‍ 100 ശതമാനവും ഏഴാംതരത്തില്‍ 97 ശതമാനവും അഞ്ചില്‍ 95 ശതമാനവുമാണ് വിജയം. 

അഞ്ചാം തരത്തില്‍ മലപ്പുറം ജില്ലയിലെ ആമയൂര്‍ മുഹിയുദ്ദീനുസ്സുന്നിയ്യ മദ്‌റസയിലെ കടവന്‍ സെയ്തലവിയുടെ മകള്‍ ശഹ്്‌നാ ഷെറിന്‍ ഒന്നാംറാങ്കും കോഴിക്കോട് ജില്ലയിലെ നാദാപുരം റെയ്ഞ്ച് എളയടം താജുല്‍ അനാം മദ്‌റസയിലെ കീഴന ഇസ്ഹാഖ് മുസ്്‌ല്യാരുടെ മകള്‍ ഇസ്മത്ത് രണ്ടാം റാങ്കും സൗത്ത് കനറ പാണമാംഗളൂര്‍ റെങ്കേള്‍ ബദ്‌രിയ്യ മദ്‌റസയിലെ സൈബുന്നിസ അബ്ദുല്‍കരീം മൂന്നാംറാങ്കും നേടി.
ഏഴാംതരത്തില്‍ കണ്ണൂര്‍ ജി ല്ലയിലെ കീഴറ ഇസ്സത്തുല്‍ ഇസ്്‌ലാം മദ്‌റസയിലെ ഫാത്തിമഇസ്സ സമീര്‍ ഒന്നും ആമയൂര്‍ മുഹിയുദ്ദീനുസ്സുന്നിയ്യ മദ്‌റസയിലെ ശിംന തസ്‌നി അബ്ബാസ് റണ്ടാംറാങ്കും താഴത്തറ മദീനത്തുല്‍ ഉലൂം മദ്‌റസയിലെ റിസ്‌വാന തസ്‌നി മുഹമ്മദ് റാഫി മൂന്നാം റാങ്കും നേടി.
10ാം തരത്തില്‍ പോത്തു കല്ല് പഞ്ചായത്തിലെ കോടാലിപ്പൊയില്‍ ഹിദായത്തുസ്വിബിയാന്‍ മദ്‌റസയിലെ സാജിദ് ഹംസ ഒന്നാംറാങ്കും അതേ മദ്‌റസയിലെ അബ്ദുല്ല അബ്ബാസ് ര ണ്ടും ചെക്യാട് പഞ്ചായത്തിലെ ജാതിയേരി സബീലുല്‍ ഹിദായ മദ്‌റസയിലെ സുഹൈല്‍ സൂപ്പി മൂന്നാംറാങ്കും നേടി.
ഫലപ്രഖ്യാപന യോഗത്തി ല്‍ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ കെ മുഹമ്മദ് മൗലവി അധ്യക്ഷതവഹിച്ചു. ബോര്‍ഡ് ചെയര്‍മാന്‍ മൗലാന മുഹമ്മദ് അസ്ഗര്‍ മൗലവി റാങ്ക് ജേതാക്കളുടെ പേരുകള്‍ പ്രഖ്യാപി ച്ചു. വിദ്യഭ്യാസ ബോര്‍ഡ് സെക്രട്ടറി നജീബ് മൗലവി യോഗം ഉദ്ഘാടനം ചെയ്തു.

ഫലം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.