കാസര്‍കോട്: നിര്‍മാണം പൂര്‍ത്തിയായി രണ്ടുമാസം തികയുംമുമ്പ് തകര്‍ന്ന മാടക്കാല്‍ തൂക്കുപാലം സ്വന്തം ചെലവില്‍ ആറുമാസത്തിനകം പുനര്‍നിര്‍മിക്കുമെന്ന് കെല്‍ അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച കളക്ടറേറ്റില്‍ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് കെല്‍ മാനേജിങ് ഡയരക്ടര്‍ ഷംസുദ്ദീന്‍ ഈ കാര്യം അറിയിച്ചത്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം പൂര്‍ത്തിയായതിനുശേഷമായിരിക്കും നിര്‍മാണം തുടങ്ങുക. മാടക്കാല്‍ തൂക്കുപാലനിര്‍മാണത്തിന്റെ കരാറുകാരാണ് പൊതുമേഖലാ സ്ഥാപനമായ കെല്‍.കേരളത്തിലെ ഏറ്റവും വലിയ തൂക്കുപാലമായ മാടക്കാല്‍-തൃക്കരിപ്പൂര്‍ കടപ്പുറം തൂക്കുപാലം ജൂണ്‍ 27നാണ് നിര്‍മാണത്തിലെ അപാകംമൂലം തകര്‍ന്നത്. ഇതിന്റെ നിര്‍മാണച്ചെലവ് 3.94 കോടി രൂപയായിരുന്നു. നിര്‍മാണം ഏറ്റെടുത്ത കെല്‍ ഉപകരാറുകാരെവെച്ചാണ് പണി പൂര്‍ത്തിയാക്കിയത്. വലിയപറമ്പ് ദ്വീപ് പഞ്ചായത്തിന്റെ തെക്കന്‍ഭാഗമായ തൃക്കരിപ്പൂര്‍ കടപ്പുറം വടക്കെവളപ്പിനെയും മാടക്കാല്‍ തുരുത്തിനെയും ബന്ധിപ്പിക്കുന്നതാണ് പാലം. ഏപ്രില്‍ 29ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
29 മീറ്റര്‍ ഉയരത്തില്‍ കവ്വായി കായലില്‍ പണിത തൂണുകളുടെ അടിഭാഗം തകര്‍ന്നതായിരുന്നു അപകടത്തിന്റെ കാരണം. ജൂണ്‍ 27ന് ഉച്ചയ്ക്ക് 12.35നാണ് പാലം പൊട്ടിവീണത്. അപകടം നടക്കുമ്പോള്‍ പാലത്തിന്മേല്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ കായലില്‍ വീണ് പരിക്കേറ്റിരുന്നു.
കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ തൃക്കരിപ്പൂര്‍ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഉസ്മാന്‍ പാണ്ട്യാല, എ.ഡി.എം. എച്ച്.ദിനേശ, കെ.വി.ഗംഗാധരന്‍, കെല്‍ അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു.
തൂക്കുപാലം തകര്‍ച്ചയുടെ കാരണം കണ്ടെത്താനുള്ള കെല്ലിന്റെ ഉന്നതതല സംഘം വെള്ളിയാഴ്ച മാടക്കാലിലെത്തി പരിശോധന നടത്തി.
കെല്‍ മാനേജിങ് ഡയറക്ടര്‍ കെ.ഷംസുദ്ദീന്‍ ജനറല്‍ മാനേജര്‍ കെ.എ.ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രണ്ടുമണിക്കൂറോളം പാലത്തിന്റെ തകര്‍ന്ന ഭാഗങ്ങള്‍ പരിശോധിച്ചു. രണ്ടാംഘട്ടത്തില്‍ വിദഗ്ധസംഘം പരിശോധന നടത്തും. ഇതിനുശേഷം മാത്രമേ പാലംതകര്‍ന്നതിന്റെ കാരണം കണ്ടെത്താന്‍ കഴിയൂവെന്ന് ഇവര്‍ അറിയിച്ചു.

കാസര്‍കോട് ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷമാണ് സംഘം മാടക്കാലില്‍ എത്തിയത്. സംഘമെത്തുന്നതറിഞ്ഞ് ഒട്ടേറെ നാട്ടുകാര്‍ സ്ഥലത്തെത്തിയിരുന്നു. തൂക്കുപാലത്തിന്റെ പടിഞ്ഞാറു ഭാഗത്തെ നിലവിലുള്ള തൂണിന് ചെരിവുണ്ടെങ്കില്‍ അത് പുനര്‍നിര്‍മിക്കും. എല്‍.ബി.എസ്സിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം പൂര്‍ത്തിയായശേഷം യഥാര്‍ഥ കാരണം കണ്ടെത്തി കുറ്റമറ്റരീതിയില്‍ പാലം പുനര്‍നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് കൂടുതല്‍ തൂണ് ആവശ്യമാണെങ്കില്‍ നിര്‍മിക്കും. 18ന് മന്ത്രിതലത്തില്‍ നടക്കുന്ന ചര്‍ച്ചയ്ക്കുശേഷമായിരിക്കും ഇതുസംബന്ധിച്ച് തീരുമാനമെടുക്കുക. ഗാരണ്ടി പിരീഡില്‍ പാലം തകര്‍ന്നതിനാല്‍ തകര്‍ന്നപാലം പുനര്‍നിര്‍മിക്കാന്‍ കഴിയും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment