കാസര്‍കോട് നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെ.എല്‍. 13 വൈ 4094 നമ്പര്‍ സായി മോട്ടോര്‍സ് സൂപ്പര്‍ ഫാസ്റ്റ് ബസും കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എ. 25 ബി 9839 ലോറിയുമാണ് മുഖാമുഖം ഇടിച്ചത്. ലോറി ഡ്രൈവര്‍ അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ലോറി ഡ്രൈവറുടെ സഹായിക്കും ബസിലെ യാത്രക്കാര്‍ക്കും പരിക്കുണ്ട്.
മരിച്ച ലോറി ഡ്രൈവറുടെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും രക്ഷാ പ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ വിവിധ വാഹനങ്ങളിലായി ആശുപത്രികളിലെത്തിക്കുകയായിരുന്നു. അപകടത്തില്‍ ലോറിയുടെ ക്യാബിന്‍ പൂര്‍ണമായും തകര്‍ന്നു.
ബസിന്റെ മുന്‍ ഭാഗവും തകര്‍ന്നിട്ടുണ്ട്. മരിച്ച ലോറിഡ്രൈവറെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. ലോറി ഡ്രൈവറുടെ സഹായിയുടെ കാല്‍ അറ്റുപോയ നിലയിലാണ്. പലരുടെയും പരിക്ക് സാരമുള്ളതാണ്. അപകടത്തെതുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment