Latest News

പതിനാറുകാരന്റെ സംഗീത ആല്‍ബം പുറത്തിറക്കുന്നു

ദോഹ: നാദിര്‍ അബ്ദുസ്സലാം എന്ന കൗമാരക്കാരന്‍െറ സംഗീത ആല്‍ബം പുറത്തിറക്കുന്നു. ബ്രിട്ടീഷ് സംഗീതജ്ഞന്‍ സാമി യൂസുഫിന്‍െറ ഉടമസ്ഥതയിലുള്ള അന്‍റാന്‍െറ റെക്കോഡിങ് കമ്പനിയാണ് ഈ പതിനാറുകാരന്‍െറ ആല്‍ബം നിര്‍മിക്കുന്നത്.

അറബി, ഇംഗ്ളീഷ്, മലയാളം, ഹിന്ദി ഭാഷകളിലായി 10 ഗാനങ്ങളാണ് ആല്‍ബത്തിലുള്ളത്. കഴിഞ്ഞ വര്‍ഷം ദോഹയില്‍വെച്ചാണ് സാമി യൂസുഫും സംഘവും നാദിറിനെ പരിചയപ്പെട്ടത്. നാദിറിന്‍െറ പ്രതിഭ തിരിച്ചറിഞ്ഞ അദ്ദേഹം നാദിറിനെ തന്‍െറ സംഘത്തിലുള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

സംഗീതത്തില്‍ ഔപചാരിക പരിശീലനമൊന്നും ലഭിച്ചിട്ടില്ലാത്ത നാദിര്‍ കുട്ടിക്കാലത്തുതന്നെ പ്രതിഭ തെളിയിച്ചു. ക്ളാസിക്കല്‍ അറബി സംഗീതവും ഖലീജി, ലബനീസ്, ഈജിപ്ഷ്യന്‍, അല്‍ജീരിയന്‍ ശൈലികളിലും നാദിര്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ് നാദിര്‍.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Dhoha, Album, Nadir Abdu Salam, Sami yoosuf

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.