Latest News

ആരാധകരെ ഞെട്ടിച്ചുകൊണ്ട് രണ്‍ബീറിനൊപ്പം ബിക്കിനിയിട്ട് കത്രീന സ്‌പെയ്നില്‍

സ്‌പെയിന്‍ : ബോളിവുഡിലെ പുതിയ ലൗ ബേഡ്‌സ് രണ്‍ബീറും കത്രീനയും സ്‌പെയിനില്‍ കടല്‍ക്കരയില്‍ കാറ്റു കൊള്ളുന്ന ചിത്രം എല്ലാവരും കണ്ടതാണ്. എന്നിട്ടും സ്റ്റാര്‍ഡസ്റ്റ് മാഗസിന്‍ പുറത്തുവിട്ട ഇരുവരുടേയും സ്‌പെയിന്‍ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ മൂക്കത്ത് വിരല്‍ വച്ചുപോയി . 
            
ഷര്‍ട്ടിടാതെ നിക്കറിട്ട് രണ്‍ബീറും ടൂ പീസ് ബിക്കിനിയിട്ട് സെക്‌സിയായി രണ്‍ബീറിനൊപ്പം കത്രീനയും കടല്‍ത്തീരത്ത് ഉല്ലസിക്കുന്നു.
ഇതെല്ലാം കഴിഞ്ഞ് തിരിച്ചുവന്നാണ് എനിക്ക് രണ്‍ബീറിനോട് എനിക്കൊന്നുമില്ലേ എന്ന് പറഞ്ഞ് കത്രീന ഡീസ്ന്റായി നടക്കുന്നത്. 

ഇനിയെന്തായാലും രണ്‍ബീറിനോട് ഒന്നുമില്ലെന്ന് കത്രീനയ്ക്ക പറയാനാകുമെന്ന് തോന്നുന്നില്ലെന്നാണ് ബി ടൗണിലെ സംസാരം.
കത്രീനയുടെ പുതിയചിത്രം ബാംഗ് ബാംഗിലെ നായകന്‍ ഹൃത്വിക്ക് റോഷനാണ് ഈ പ്രണയജോഡികള്‍ക്ക് ഇതിനെല്ലാമുള്ള അവസരമൊരുക്കിയതെന്നും കേള്‍ക്കുന്നു. ഹൃത്വിക്കിന്റെ ബ്രെയിന്‍ സര്‍ജറി കാരണം ഷൂട്ടിംഗ് നീണ്ടപ്പോഴാണ് കാമുകനൊപ്പം സ്‌പെയിനിലേക്കൊന്ന് പോയാലോ എന്ന് കത്രീനയ്ക്ക തോന്നിയത്.

ഇരുവരും കുറച്ചുദിവസം സ്‌പെയിന്‍ മൊത്തം കറങ്ങി. ഇന്ത്യയിലെ പോലെ പാപ്പരാസികളെ പേടിക്കേണ്ടല്ലോ എന്നു കരുതി ഫ്രീയായിട്ടായിരുന്നു ഇരുവരുടേയും കറക്കം. എന്നാലും ഇങ്ങനെയൊരു പണികിട്ടുമെന്ന് കരുതിക്കാണില്ല താരങ്ങള്‍..

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.