Latest News

സതീഷ് ബാബു പയ്യന്നൂരിന് കേരള സാഹിത്യ അക്കാ‌ഡമി അവാർഡ്

തൃശൂർ: ചെറുകഥയ്ക്കുള്ള 2012ലെ കേരള സാഹിത്യ അക്കാഡമി അവാർഡിന് പ്രമുഖ എഴുത്തുകാരൻ സതീഷ് ബാബു പയ്യന്നൂർ അർഹനായി. 'പേരമരം' എന്ന രചനയ്ക്കാണ് പുരസ്കാരം. 25,​000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്കാരം. മറ്റു പുരസ്കാരങ്ങൾ ഇവയാണ്.

നോവൽ: ഇ.സന്തോഷ് കുമാർ (അന്ധകാരനഴി)​,​ കവിത: എസ്.ജോസഫ് (ഉപ്പന്റെ കൂവൽ വരയ്ക്കുന്നു)​,  സാഹിത്യ വി​മർശനം: എൻ.കെ.രവീന്ദ്രൻ(പെണ്ണെഴുതുന്ന ജീവിതം)​, നാടകം: എം.എൻ.വിനയ കുമാർ (മറിമാൻ കണ്ണി)​,​ ഹാസ്യ സാഹിത്യം: പി.ടി.ഹനീഫ് (ഒരു നാനോ കിനാവ്)
ജീവചരിത്രം: എസ്.ജയചന്ദ്രൻ നായർ (എന്റെ പ്രദക്ഷിണ വഴികൾ)​, വൈ‌ജ്ഞാനിക സാഹിത്യം: ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ (സംസ്കാരമുദ്രകൾ)​, യാത്രാ വിവരണം: സന്തോഷ് ജോർജ് കുളങ്ങര (ബാൾട്ടിക് ഡയറി)​, വിവർത്തനം: ഡോ.ശ്രീനിവാസൻ (മരുഭൂമി)​




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.