Latest News

ശാലു മേനോനെതിരെ ജാമ്യമില്ലാ വകുപ്പുചുമത്തി കേസെടുത്തു; അറസ്റ്റ് ഉടന്‍

തിരുവനന്തപുരം:സോളാര്‍ തട്ടിപ്പുകേസില്‍ ശാലുമേനോനെ അറസ്റ്റുചെയ്യാന്‍ പോലീസ് തീരുമാനം.തൃശ്ശൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിനെത്തുടര്‍ന്നാണ് നടപടി. ഇത് സംബന്ധമായ നടി ശാലു മേനോനെ അറസ്റ്റുചെയ്യാന്‍ നടപടി ആരംഭിച്ചു. 

തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.നേരത്തെ പ്രത്യേക അന്വേഷണ സംഘം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ അറസ്റ്റുനടപടി വൈകിയാല്‍ അത് അന്വേഷണ സംഘത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും ഉറപ്പാണ്.

ആഭ്യന്തരമന്ത്രിയെ പ്രതിക്കൂട്ടിലാക്കിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ശാലുവിനെ കസ്റ്റഡിയിലെടുക്കുന്നത് വൈകിയാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കിടവരുമെന്ന ആശങ്കയും ആഭ്യന്തരവകുപ്പിനുണ്ട്.പൊതുപ്രവര്‍ത്തകനായ പി ഡി ജോസഫ് നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരുന്നത്. 

ബിജു രാധാക്യഷ്ണനെ രക്ഷപ്പെടുത്താന്‍ ഒത്താശകൊടുത്ത കേസില്‍ ശാലുമേനോന്‍ പ്രതിയാകും. കൂടാതെ സോളാര്‍ തട്ടിപ്പുകേസിലും അറസ്റ്റുണ്ടാവും. നിലവില്‍ തിരുവനന്തപുരം തമ്പാനൂര്‍ പോലീസ് സ്റ്റേഷനിലും ബിജുവിനൊപ്പം ശാലുവിനെതിരെയും പരാതിയുണ്ട്. കേന്ദ്രമന്ത്രിയടക്കം ഉന്നതരുമായി അടുത്ത ബന്ധമാണ് നടിയ്ക്കുള്ളത്. ഇതായിരുന്നു ഇവരെ അറസ്റ്റുചെയ്യാതിരിയ്ക്കാന്‍ കാരണമെന്ന് ആരോപണമുണ്ടായിരുന്നു.

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാക്യഷ്ണനും, കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷും ശാലുവിന്റെ ഗ്യഹപ്രവേശനചടങ്ങില്‍ പങ്കെടുത്തത് വന്‍ വിവാദത്തിന് കാരണമായിരുന്നു.അറസ്റ്റിലാവുന്ന ശാലുവിന്റെ വെളിപ്പെടുത്തലിനെ ആശങ്കയോടെ കാണുന്ന ‘ഉന്നത’ കേന്ദ്രങ്ങള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും സൂചനയുണ്ട്.

അറസ്റ്റുഭയന്ന് നടി മുങ്ങിയാലും ആഭ്യന്തരവകുപ്പിന് നാണക്കേടാവുമെന്നതിനാല്‍ പോലീസും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കുന്നുണ്ട്. അതേ സമയം ജാമ്യമില്ലാ വകുപ്പുപ്രകാരമെടുത്ത വിവാദക്കേസില്‍ ശാലുവിന് ജാമ്യം ലഭിയ്ക്കാനുള്ള സാദ്ധ്യത വിരളമാണെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.