Latest News

ശ്രീശാന്ത് ഇരുപത്തിയൊന്പതാം പ്രതി,​ കുറ്റപത്രം തിങ്കളാഴ്ച സമർപ്പിക്കും

ന്യൂഡൽഹി: ഐ.പി.എൽ ആറാം സീസണിലെ വാതുവയ്പുമായി ബന്ധപ്പെട്ട കേസിന്റെ കുറ്റപത്രം തിങ്കളാഴ്ച കോടതിയിൽ സമര്‍പ്പിക്കും. കുറ്റപത്രത്തിൽ രാജസ്ഥാൻ റോയൽസിന്റെ മലയാളി താരം എസ്.ശ്രീശാന്ത് ഇരുപത്തിയൊന്പതാം പ്രതിയാണ്. മറ്റൊരു റോയൽസ് താരം അജിത് ചാന്ദിലയാണ് ഒന്നാം പ്രതി. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളാണ് ശ്രീശാന്തിനെതിരെ ചുമത്തിയിരിക്കുന്നത്.
മഹാരാഷ്ട്രിലെ സംഘടിത കുറ്റകൃത്യമായ മക്കോക്കയും ശ്രീശാന്തിനെതിരെ ചുമത്തിയിട്ടുണ്ട്. വാതുവയ്പ് നടന്നത് ശ്രീശാന്തിന്റെ പൂര്‍ണ അറിവോടെയാണെന്നും ഡൽഹി പൊലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ പറഞ്ഞു. വാതുവയ്പിൽ ഇടനിലക്കാരനായ ജിജു ജനാർദ്ദനനുമായി നടത്തിയ ശ്രീശാന്തിന്റെ ഫോണ്‍ സംഭാഷണങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും കുറ്റപത്രത്തിനോടൊപ്പം ഹാജരാക്കും. ജിജു വാതുവയ്പുകാരുമായി സംസാരിച്ചതും തെളിവായി പൊലീസ് കോടതിയിൽ സമർപ്പിക്കും.

വാതുവയ്പിനു പിന്നിൽ അധോലോകനായകൻ ദാവൂദ് ഇബ്രാഹിമാണെന്ന് ദില്ലി കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ദാവൂദ് കളിക്കാരുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. ഇടനിലക്കാരുമായാണ് ബന്ധപ്പെട്ടതെന്നും കുറ്റപത്രത്തിൽ പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kannur

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.