കണ്ണൂര്‍: പുലര്‍ച്ചെ റോഡില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട യുവാവിനെ കള്ളനാണെന്ന് കരുതി പോലീസ് പിടികൂടിയപ്പോള്‍ ചുരുളഴിഞ്ഞത് അവിഹിത ബന്ധത്തിന്റെ കഥ. കഴിഞ്ഞ ദിവസം കല്യാശേരിയിലാണ് സംഭവം.
പോലീസ് പട്രോളിംഗിനിടയില്‍ പുലര്‍ച്ചെ 2.30ന് കല്യാശേരിയില്‍ കാണപ്പെട്ട ചാലാട് മണല്‍ സ്വദേശിയായ ഇരുപതുകാരനെ കള്ളനാണെന്ന് കരുതി പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കോയമ്പത്തൂരില്‍ ജോലി ചെയ്യുന്ന നാട്ടുകാരനായ 23കാരന്‍ സുഹൃത്തിനെ കല്യാശേരിയിലെ കാമുകിയുടെ വീട്ടില്‍ എത്തിക്കാന്‍ വന്നതാണെന്ന സത്യം ഇയാള്‍ വെളിപ്പെടുത്തി.
ഇയാളെ കൊണ്ട് തന്നെ സുഹൃത്തിന്റെ മൊബൈല്‍ ഫോണില്‍ വിളിപ്പിച്ചപ്പോള്‍ കുറച്ചു സമയം കൂടി കാത്തിരിക്കാനാണ് പറഞ്ഞത്. കുറച്ചു സമയം കഴിഞ്ഞെത്തിയ യുവാവിനെ കൂടി പോലീസ് പൊക്കി. ചോദ്യം ചെയ്തപ്പോള്‍ പാരലല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ കാമുകിയുടെ അടുത്ത് രാത്രികാലങ്ങളില്‍ പതിവ് സന്ദര്‍ശകനാണ് ഇയാളെന്ന് വ്യക്തമായി. കൂട്ടുകാരനാണത്രേ ബൈക്കില്‍ ഇവിടെ എത്തിക്കാറുള്ളത്.

എല്ലാവരും ഉറങ്ങി കഴിഞ്ഞാല്‍ പെണ്‍ക്കുട്ടി താഴത്തെ നിലയിലെ വാതില്‍ തുറന്നിടും. ഇതുവഴിയാണത്രേ കാമുകന്റെ ഗൃഹപ്രവേശം. കാമുകനെയും സുഹൃത്തിനെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി പോലീസ് താക്കീത് ചെയ്തുവിട്ടു. പെണ്‍ക്കുട്ടിയുടെ വീട്ടുകാരെ വനിത പോലീസ് വഴി വിവരം അറിയിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kannur, Kallyassery, Police

No comments:
Post a Comment