Latest News

സി.എച്ച് മുഹമ്മദ്‌കോയ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കോഴിക്കോട് : സി.എച്ച് മുഹമ്മദ്‌കോയ ദേശീയ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ദേശീയ തലത്തില്‍ പത്രപ്രവര്‍ത്തന മേഖലയില്‍ ആശിഷ് ഖേതന്‍ (തെഹല്‍ക്ക), ടെലിവിഷന്‍ രംഗത്ത് പ്രണോയ് റോയി (എന്‍.ഡി.ടി.വി) എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍. മികച്ച മലയാള പത്ര മാധ്യമപ്രവര്‍ത്തകനുള്ള പുരസ്‌കാരത്തിന് തോമസ് ജേക്കബ് (മലയാള മനോരമ), ടെലിവിഷന്‍ മേഖലയില്‍ വീണാ ജോര്‍ജ്ജ് (ഇന്ത്യാവിഷന്‍) എന്നിവരും അര്‍ഹരായി.

സി.എച്ച് മുഹമ്മദ്‌കോയ ജേര്‍ണലിസം അവാര്‍ഡ് ട്രസ്റ്റും കാലിക്കറ്റ് പ്രസ്സ് ക്ലബും സംയുക്തമായി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ സെപ്തംബര്‍ 28 ന് സി.എച്ച് മുഹമ്മദ്‌കോയയുടെ ജന്മ നാടായ അത്തോളിയില്‍ മുപ്പതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി ജയറാം രമേശ് സമ്മാനിക്കുമെന്ന് ട്രസ്റ്റ് അംഗവും മന്ത്രിയുമായ ഡോ. എം.കെ മുനീറും പി.എ. ഹംസയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വിവിധ മേഖലകളിലെ പ്രശസ്തരായവരില്‍ നിന്നുള്ള നോമിനേഷനുകളാണ് പുരസ്‌കാരങ്ങള്‍ക്ക് പരിഗണിച്ചത്. സാഹിത്യകാരന്‍ സക്കറിയ, മാധ്യമ പ്രവര്‍ത്തകരായ പി ശശികുമാര്‍, എസ് ജയചന്ദ്രന്‍ നായര്‍ എന്നിവരടങ്ങുന്ന പാനലാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഒരു ലക്ഷത്തി പതിനൊന്നായിരത്തി നൂറ്റിപതിനൊന്ന് രൂപയും പ്രശസ്തി പത്രവും മെമന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം.

വാര്‍ത്താസമ്മേളനത്തില്‍ പ്രസ് ക്ലബ് പ്രസിഡന്റ് എം സുധീന്ദ്രകുമാര്‍, സെക്രട്ടറി സി വിനോദ് ചന്ദ്രന്‍, ട്രസ്റ്റ് അംഗങ്ങളായ പി ദാമോദരന്‍, കമാല്‍ വരദൂര്‍, കെ മൊയ്തീന്‍കോയ, കെ.പി കുഞ്ഞിമ്മൂസ സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.