ലാഹോര്‍ : പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ പ്രാദേശിക ഭൂവുടമ മൂന്ന് ക്രൈസ്തവ വനിതകളെ നഗ്‌നരാക്കി നടത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സംഭവമുണ്ടായി ഒരു മാസത്തിനു ശേഷമാണ് കോടതിയുടെ ഇടപെടല്‍. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കാസുര്‍ ജില്ലാ സെഷന്‍സ് ജഡ്ജിയോട് ഹൈക്കോടതി.
ലാഹോറില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ കാസുറിലെ പട്ടോകിയിലായില്‍ ആയിരുന്നു സംഭവം. പാകിസ്ഥാന്‍ മുസ്ലിം ലീഗുമായി ബന്ധമുള്ള മുഹമ്മദ് മുനീര്‍ എന്ന ഭൂവുടമയും ഇയാളുടെ ഗൂണ്ടകളുമാണ് സംഭവത്തിനു പിന്നിലുള്ളതെന്നാണ് ആരോപണം. ആയുധധാരികളായെത്തി വീട്ടില്‍ അതിക്രമിച്ച കടന്ന് സ്ത്രീകളെ ക്രൂരമായി മര്‍ദിച്ച ശേഷം നഗ്‌നരായി നടക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നത്രെ.
ഏഷ്യന്‍ മനുഷ്യാവകാശ കമ്മിഷനാണ് ഈ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയത്. മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
വീട്ടില്‍ ആരും ഇല്ലാത്ത സമയത്തായിരുന്നു ഭൂവുടമയുടെ ഗൂണ്ടകളുടെ അതിക്രമം. മര്‍ദനത്തിനു ശേഷം നഗ്‌നരാക്കി തെരുവിലൂടെ നടത്തുകയായിരുന്നു. കരച്ചില്‍ കേട്ടെത്തിയ പ്രദേശവാസികള്‍ കരഞ്ഞ് കാലുപിടിച്ച് അഭ്യര്‍ഥിച്ച ശേഷമാണ് അക്രമികള്‍ അതിക്രമത്തില്‍ നിന്നു പിന്മാറിയത്.
ഗൃഹനാഥനായ സാദിക് മാസിഷിക്കും മറ്റുള്ളവരും ജോലിക്കു പുറത്തു പോയപ്പോഴാണ് മുനീറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരുടെ വീട്ടില്‍ അതിക്രമിച്ചു കടന്നത്. കുടുംബത്തിലെ കുട്ടികളെ കാലികളെ മേയിക്കാന്‍ മുനീറിന്റെ തോട്ടത്തിലെത്തിക്കണമെന്നായിരന്നു ആവശ്യം. ഇത് നിഷേധിച്ചതിനെത്തുടര്‍ന്നാണ് സ്ത്രീകള്‍ക്കെതിരേ അതിക്രമം നടത്തിയത്.
എന്നാല്‍, സംഭവത്തെക്കുറിച്ച് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇരകളോ പ്രദേശവാസികളോ തയാറായില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
.jpg)

No comments:
Post a Comment