Latest News

സി.പി.എം പെരുമ്പള ലോക്കല്‍ സെക്രട്ടറി ഹൃദയാഘാതംമൂലം മരിച്ചു

കാസര്‍കോട്: സിപിഐ എം പെരുമ്പള ലോക്കല്‍ സെക്രട്ടറി പെരുമ്പള കുണ്ടടുക്കത്തെ എസ് വി ഗോപാലകൃഷ്ണന്‍ (65) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ തിങ്കളാഴ്ച പകല്‍ മൂന്നരയോടെയാണ് മരണം.

സിപിഐ എം അവിഭക്ത തെക്കില്‍ ലോക്കല്‍ കമ്മിറ്റി അംഗം, കെഎസ്‌കെടിയു ഉദുമ ഏരിയാകമ്മിറ്റി അംഗം, കെഎസ്ആര്‍ടിഇഎ ജില്ലാപ്രസിഡന്റ്, പെരുമ്പള സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍, ഹോമിയോ ആശുപത്രി സഹകരണ സംഘം ജില്ലാപ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

കെഎസ്ആര്‍ടിസി കാസര്‍കോട് ഡിപ്പോയില്‍ ഡ്രൈവറായിരുന്ന ഗോപാലകൃഷ്ണന്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടറായി വിരമിച്ചു. സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസ്, കോളിയടുക്കത്തെ പെരുമ്പള ലോക്കല്‍ കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി, ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗം എ കെ നാരായണന്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ഭാര്യ: സി വി പത്മിനി (കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം). മക്കള്‍: ജീവന്‍ (ഫയര്‍ഫോഴ്‌സ്, കാസര്‍കോട്), ജ്യോതി, ഷീജ (ജീവനക്കാരി, എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജ്). മരുമക്കള്‍: സാബു അബ്രഹാം (സിപിഐ എം എളേരി ഏരിയാസെക്രട്ടറി, കാസര്‍കോട് ജില്ലാകമ്മിറ്റി അംഗം), ഗോപിനാഥന്‍ (അധ്യാപകന്‍, ആന്ധ്രപ്രദേശ്), അനുപ്രിയ (നേഴ്‌സ്, മൊഗ്രാല്‍പുത്തൂര്‍ പിഎച്ച്‌സി). സഹോദരങ്ങള്‍: എസ് വി നടരാജന്‍ (റിട്ട. വനംവകുപ്പ് ജീവനക്കാരന്‍), പ്രകാശന്‍, അശോക്കുമാര്‍, ഇന്ദിര, പങ്കജം, അമരാവതി, പരേതനായ സുകുമാരന്‍.
 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.